Section

malabari-logo-mobile

നിപ വൈറസ് ആശങ്ക പരിഹരിക്കാന്‍ ട്രേമാ കെയര്‍ വളണ്ടിയേഴ്‌സ് വീടുകളില്‍ പ്രചരണം നടത്തും

HIGHLIGHTS : മലപ്പുറം: ജില്ലയില്‍ നിപ വൈറസ് ഭീതിയില്ലെങ്കിലും ഇതുമായി ബന്ധപ്പെടുള്ള പലരിലും അജ്ഞത നിലനില്‍ക്കുതിനാല്‍ ട്രോമാ കെയറിന്റെ ആഭിമുഖ്യത്തില്‍ വീടുകളില...

മലപ്പുറം: ജില്ലയില്‍ നിപ വൈറസ് ഭീതിയില്ലെങ്കിലും ഇതുമായി ബന്ധപ്പെടുള്ള പലരിലും അജ്ഞത നിലനില്‍ക്കുതിനാല്‍ ട്രോമാ കെയറിന്റെ ആഭിമുഖ്യത്തില്‍ വീടുകളില്‍ കയറി ബോധവത്കരണ പരിപാടികള്‍ നടത്തുമെന്ന് ജില്ലാ കല്ടര്‍ അമിത് മീണ അറിയിച്ചു. കലക്‌ട്രേറ്റില്‍ നടന്ന നിപ ടാസ്‌ക് ഫോഴ്‌സ് അവലേകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍. പല വീടകുളിലും വൈറസ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കല്‍ ഒറ്റപ്പെട്ടു നില്‍ക്കുന്ന സഹചര്യമുണ്ട്. ഇത്തരം വീടുകള്‍ക്ക് ചുറ്റുമുള്ള വീടുകള്‍ കയറി നിപ്പ ഭയമല്ല വേണ്ടത് ജാഗ്രതയാണ് എന്ന സന്ദേശം പ്രചരിപ്പിക്കും. ജാഗ്രത പ്രഖ്യാപിച്ച പഞ്ചായത്തുകളിലാണ് പ്രചരണം നടത്തുക. ജില്ലയില്‍ നിലവില്‍ ട്രോമാ കെയറിന് 36000 വളണ്ടിയേഴ്‌സുണ്ട്. ഇവരുടെ സേവനം സമൂഹത്തിന് മാതൃകയാവുന്ന രീതിയില്‍ ഉപയോഗിക്കുമെന്ന് സംഘടനയുടെ പ്രതിനിധിയായി യോഗത്തില്‍ പങ്കെടുത്ത മഞ്ചേരി മെഡിക്കല്‍ കോളേജ് ആര്‍.എം.ഒ ഡോ.സഹീര്‍ മുഹമ്മദ് പറഞ്ഞു.

ജില്ലയില്‍ ഡെങ്കി ആശങ്കയുള്ള സ്ഥലങ്ങളില്‍ ആരോഗ്യ വകുപ്പ് ഉദ്യേഗസ്ഥര്‍ പരശോധന നടത്തി. കുറുമ്പിലങ്ങോട്, പോത്തുകല്‍ തുടങ്ങിയ പഞ്ചായത്തുകളിലാണ് സംഘം പരിശോധിച്ചത്. പ്രദേശത്തെ ഡങ്കി പനി ആശങ്ക കുറഞ്ഞതായുള്ള വിവരം ജില്ലാ കലക്ടറെ അറിയിച്ചിട്ടുണ്ട്. എന്‍.എച്ച്.എം.മാനേജര്‍ ഡോ.എ.ഷിബുലാല്‍.,സര്‍വൈലന്‍സ് ഓഫിസര്‍ ഡോ.മുഹമ്മദ് ഇസ്മയില്‍ എന്നിവരാണ് കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്.

sameeksha-malabarinews

കക്കാട് 90 സെക്കന്റ് പ്രദേശത്തെ ജലാശയത്തില്‍ ഹോട്ടല്‍ മാലിന്യം തള്ളിയ കേസില്‍ ഉടമക്ക് 25000 രൂപ പിഴയിട്ടു. ഡപ്യുട്ടി ഡി.എം.ഒ. ഡോ.ക പ്രകാശ്,ടെക്‌നിക്കല്‍ അസിസ്റ്റന്റ് എന്നിവരാണ് സ്ഥലം സന്ദര്‍ശിച്ച് ഉടമക്ക് എതിരെ നടപടി എടുത്തത്. ഇതിനു പുറമെ മാലിന്യം നീക്കം ചെയ്ത പ്രദേശത്ത് ക്ലോറിനേഷന്‍ നടത്തുകയും ചെയ്തു. വാഴക്കാട് പഞ്ചായത്തിലെ ഒരു ക്വട്ടേഴ്‌സ് വഴി ഉണ്ടാക്കുന്ന മലീനീകരണം സംബന്ധിച്ചുള്ള പരാതിയില്‍ ടെക്കനിക്കല്‍ അസിസ്റ്റന്റ് കെ.വേലായുധന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി.ഉടമക്ക് മലീനീകരണം തടയുന്നതിന് നോട്ടീസ് നല്‍കാനും പിഴയിടുന്നതിനും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.

ഇളങ്കൂര്‍ ത്യക്കലങ്ങോട് പഞ്ചാത്തില്‍ 22ാം വാര്‍ഡില്‍ ആശങ്ക പരത്തു രീതിയില്‍ ഒരു കുരങ്ങ് ചത്തതായും മറ്റെിന് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെും റിപ്പോര്‍’് ചെയ്ത പശ്ചാത്തലത്തില്‍ നടപടി സ്വീകരിക്കാന്‍ ജില്ലാകലക്ടര്‍ മ്യഗസംരക്ഷണ വകുപ്പിന് നിര്‍ദ്ദേശം നല്‍കി. കുരങ്ങ് പനി സാധ്യത പരിഗണിച്ച വനം വകുപ്പ് കുരങ്ങിന്റെ രക്തം സാമ്പില്‍ എടുത്തു വിദഗ്ദ പരിശോധനക്ക് അയച്ചി’ുണ്ട്.
യോഗത്തില്‍ ജില്ലാമെഡിക്കല്‍ ഓഫിസര്‍ കെ.സക്കിന പ്രസംഗിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!