നഴ്‌സ് ലിനിയുടെ ഭര്‍ത്താവിന് സര്‍ക്കാര്‍ ജോലി

തിരു : നിപ്പാ വൈറസ് ബാധിച്ച രോഗികളെ പരിചരിക്കുന്നതിനിടെ രോഗം ബാധിച്ച് മരണമടഞ്ഞ നഴ്‌സ് ലിനിയുടെ ഭര്‍ത്താവ് സജീഷിന് സര്‍ക്കാര്‍ സര്‍വ്വീസില്‍ നിയമനം . ആരോഗ്യ വകുപ്പില്‍ ക്ലാര്‍ക്കായാണ് നിയമനം.  ഇതു സംബന്ധിച്ച ആരോഗ്യവകുപ്പ് ഡയറക്ടറുടെ ഉത്തരവ് തിങ്കളാഴ്ച്ച പുറത്തിറങ്ങി.

കോഴിക്കോട് ജില്ലയില്‍ തന്നെ നിയമനം നല്‍കാനാണ് തീരുമാനം. നിയമന ഉത്തരവ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അടുത്തദിവസം തന്നെ സജീഷിന് കൈമാറും.

പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ താല്‍ക്കാലിക ജീവനക്കാരിയായി ജോലി ചെയ്തുവരികയായിരുന്നു ലിനി. കോഴിക്കോട് ചെമ്പനോട സ്വദേശിയായിരുന്നു ലിനി. മെയ് 20 ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചാണ് ഇവര്‍ മരിച്ചത്. അപ്പോള്‍ സജീഷ് ഗള്‍ഫിലായിരുന്നു.

മെയ് 23ന് ചേര്‍ന്ന മന്ത്രിസഭായോഗം സജീഷിന്റെ വിദ്യഭ്യാസയോഗ്യതക്കനുസരിച്ച് സര്‍ക്കാര്‍ ജോലി നല്‍കാന്‍ തീരുമാനച്ചിരുന്നു. ഇവരുടെ അഞ്ചും രണ്ടും വയസ്സുള്ള മക്കള്‍ക്ക് 10 ലക്ഷം രൂപ വീതം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.

Related Articles