നിപ : മൂര്‍ക്കനാട്,തെന്നല, മൂന്നിയൂര്‍, തേഞ്ഞിപ്പലം എന്നിവടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാന്‍ ഉത്തരവ്

മലപ്പുറം: നിപ വൈറസ് ബാധിച്ച് ജില്ലയില്‍ മൂന്ന് പേര്‍ മരിക്കാനിടയായ സാഹചര്യത്തില്‍ മുന്‍കരുതല്‍ എന്ന നിലയില്‍ അതീവ ജാഗ്രത പ്രഖ്യാപിത പഞ്ചായത്തുകളായ മൂര്‍ക്കനാട്, തെന്നല
, മൂന്നിയൂര്‍, തേഞ്ഞിപ്പലം എന്നിവിടങ്ങളിലെ അങ്കണവാടികള്‍, കോച്ചിങ് സെന്ററുകള്‍, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ അടച്ചിടാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. വൈറസ് ബാധയുടെ വ്യാപനം തടയാന്‍ ലക്ഷ്യമിട്ടാണ് തീരുമാനം.

Related Articles