ഒമ്പതാംക്ലാസ്സുകാരിയെ ഭീഷണിപ്പെടുത്തി നാല്‍പ്പത്തൊന്നുകാരന്‌ വിവാഹം ചെയ്‌തുകൊടുത്തു

വിവാഹം നടന്നത്‌ കേരളത്തില്‍

Untitled-1 copyതൃശ്ശൂര്‍ ഒമ്പതാംക്ലാസുകാരിയെ ഭീഷണിപ്പെടുത്തി നാല്‍പ്പത്തൊന്നുകാരന്‌ വിവാഹം ചെയ്‌തുകൊടുത്തു സംഭവം നടന്നത്‌ ഉത്തരേന്ത്യയിലല്ല തൃശ്ശൂര്‍ ജില്ലയിലെ വാടാനപ്പള്ളിക്കടുത്ത്‌. പരാതിയായതിനെ തുടര്‍ന്ന്‌ പെണ്‍കുട്ടിയുടെ രണ്ടാനച്ഛനെയും വരനേയും പോലീസ്‌ തിരയുന്നു. പെണ്‍കുട്ടിയും അമ്മയും പരാതിപ്പെട്ടതിനെ തുടര്‍ന്ന്‌ ആര്‍ഡിഒ നേരിട്ടിടപെട്ട്‌ പോലീസിനെ കൊണ്ട്‌ കേസെടുപ്പിക്കുകയായിരുന്നു.പെണ്‍കുട്ടിയെ താത്‌ക്കാലികസംരക്ഷണത്തിനായി ചൈല്‍ഡ്‌ വെല്‍ഫയര്‍ കമ്മറ്റിക്ക്‌ കൈമാറിയിരിക്കുകയാണ്‌. പെണ്‍കുട്ടിക്ക്‌ പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ക്ഷേത്രസന്നിധിയില്‍ വച്ച്‌ നടന്ന വിവാഹം അസാധുവാക്കിയിട്ടുണ്ട.

പെണ്‍കുട്ടിയെ വിവാഹം ചെയ്‌ത കോട്ടയം സ്വദേശി രാജന്‍(41), പെണ്‍കുട്ടിയുടെ രണ്ടാനച്ഛന്‍ തളിക്കുളം സ്വദേശി രാജന്‍(50) എന്നിവര്‍ക്കെതരെയാണ്‌ കേസെടുത്തിട്ടുള്ളത്‌.

കഴിഞ്ഞ ശനിയാഴ്‌ചയാണ്‌ പുതുക്കുളത്തെ കുടുംബക്ഷേത്രത്തില്‍ വച്ച്‌ വിവാഹം നടന്നത്‌. പെണ്‍കുട്ടിയേയും അമ്മയേയും വിവാഹമാണെന്ന്‌ അറിയിക്കാതെ രണ്ടാനച്ഛനായ രാജന്‍ ക്ഷേത്രത്തിലെത്തിക്കുകായിരുന്നത്രെ. അവിടെ വച്ച്‌ മറ്റൊരു സുഹൃത്തിന്റെ സാനിധ്യത്തല്‍ രാജന്‍ പെണ്‍കുട്ടിയെ വിവാഹം കഴിക്കുകയായിരുന്നത്രെ. ഒരു തുളസിമാല അണിയുകയായിരുന്നത്രെ. വരനായ രാജന്റെ കൃത്യമായ മേല്‍വിലാസം പോലീസിന്‌ ലഭ്യമായിട്ടില്ല. പോലീസ്‌ അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്‌.