എസ്ബിടി മാനവിക ലേഖന പുരസ്‌കാരം നിലീന അത്തോളിക്ക്

nileena-atgholi2016 വര്‍ഷത്തെ എസ്ബിടി സഹിത്യ മാധ്യമ പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു.മലയാള ദിനപത്രങ്ങളിലെ മാനവിക ലേഖനത്തിനുള്ള പുരസ്‌കാരം മാതൃഭുമി സബ് എഡിറ്റര്‍ നിലീന അത്തോളിക്ക് ലഭിച്ചു. ഇവരുടെ ‘അര്‍ദ്ധജീവിതങ്ങളുടെ അരിക്ഷിതാവസ്ഥകള്‍’ എന്ന ലേഖന പരമ്പരക്കാണ്. ്.മാതൃഭുമി ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച ട്രാന്‍സ്‌ജെന്റര്‍ വിഭാഗത്തെ കുറിച്ചുള്ള ലേഖനപരമ്പരയാണിത്.

മലയാളഭാഷക്കും സാഹിത്യത്തിനും വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ കഥാകാരന്‍ എം മുകന്ദന് ഈ വര്‍ഷത്തെ എസ്ബിടി സുവര്‍ണ്ണമുദ്ര നല്‍കി ആദരിക്കും.

സാഹിത്യവിഭാഗത്തില്‍ പ്രഭാവര്‍മ്മ (അപരിഗ്രഹം-കവിത), കെപി രാമനുണ്ണി(എന്റെ പ്രിയപ്പെട്ട കഥകള്‍-ചെറുകഥ), ഡോ.രാധിക സി നായര്‍(പണ്ടു പണ്ട് കുഴിയാനകളുടെ കാലത്ത്- ബാലസാഹിത്യം), വത്സലന്‍ വാതുശ്ശേരി(സാഹിത്യവിമര്‍ശം) എന്നിവര്‍ക്കാണ് പുരസ്‌കാരം.
25,000 രുപയും വെങ്കല ശില്പവുമടങ്ങിയതാണ് പുരസ്‌ക്കാരം.
പരപ്പനങ്ങാടി സ്വദേശിനിയായ നിലീന അത്തോളിക്ക് 2013 വര്‍ഷത്തെ മികച്ച സ്‌കുള്‍ കലോത്സവ റിപ്പോര്‍ട്ടിങ്ങിനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിരുന്നു