Section

malabari-logo-mobile

നിലമ്പൂര്‍ കേന്ദ്രമാക്കി കൂടുതല്‍ ടൂറിസം പദ്ധതികള്‍ ആവിഷ്‌കരിക്കും – മന്ത്രി

HIGHLIGHTS : നിലമ്പൂര്‍: നിലമ്പൂരിലേക്ക്‌ കൂടുതല്‍ സഞ്ചാരികളെ എത്തിക്കുന്നതിനാവശ്യമായ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുമെന്ന്‌ ടൂറിസം മന്ത്രി എ.പി അനില്‍കുമാര്‍ പറഞ്ഞു...

TOURIST copyനിലമ്പൂര്‍: നിലമ്പൂരിലേക്ക്‌ കൂടുതല്‍ സഞ്ചാരികളെ എത്തിക്കുന്നതിനാവശ്യമായ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുമെന്ന്‌ ടൂറിസം മന്ത്രി എ.പി അനില്‍കുമാര്‍ പറഞ്ഞു. കേരളത്തിന്‌ പുറത്തു നിന്നുള്ള സഞ്ചാരികള്‍ക്കായി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ആവിഷ്‌ക്കരിച്ച പദ്ധതിയുടെ ഭാഗമായെത്തിയ ആദ്യ സംഘത്തെ സ്വീകരിച്ച്‌ സംസാരിക്കുകയായിരുന്നു മന്ത്രി. നിലമ്പൂരിന്റെ ടൂറിസം സാധ്യതകള്‍ പൂര്‍ണമായും സഞ്ചാരികളിലെത്തിക്കുന്നതിന്‌ വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ച്‌ വരികയാണ്‌. വിദേശകളെ കൂടതുല്‍ ആകര്‍ഷിക്കുന്നതിന്‌ പ്രത്യേക ശ്രദ്ധ ചെലുത്തുമെന്നും മന്ത്രി പറഞ്ഞു.

ബാംഗ്ലൂര്‍, ചെന്നൈ തുടങ്ങിയ നഗരങ്ങളിലുള്ളവരെ ലക്ഷ്യമിട്ടാണ്‌ ഡി.ടി.പി.സി പുതിയ പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്‌. രണ്ടാഴ്‌ചയിലൊരിക്കല്‍ ഇവിടെ നിന്നും പ്രത്യേക റൈഡ്‌ നടത്തി നിലമ്പൂരിലെത്തിക്കും. നിലമ്പൂരിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളായ കനോലി പ്ലോട്ട്‌, ആഡ്യന്‍പാറ, കരുവാരക്കുണ്ട്‌ തുടങ്ങിയ സ്ഥലങ്ങളില്‍ സംഘം സന്ദര്‍ശനം നടത്തും. ആദിവാസി വിഭാഗങ്ങളുടെ ജീവിതം അടുത്തറിയാനും അവരുടെ ഉത്‌പന്നങ്ങള്‍ വാങ്ങുന്നതിനും സംഘത്തിന്‌ അവസരമൊരുക്കും. വാഹനത്തില്‍ തന്നെ താമസിച്ച്‌ സഞ്ചരിക്കാവുന്ന ‘അഡ്വഞ്ചര്‍ ഓണ്‍ വീല്‍ ‘ സൗകര്യവും സഞ്ചാരികള്‍ക്ക്‌ ആസ്വദിക്കാനാവും. ടീക്ക്‌ ടൗണ്‍ സര്‍വീസ്‌ഡ്‌ വില്ല, നിലമ്പൂര്‍ ടൂറിസം ഓര്‍ഗനൈസേഷന്‍ തുടങ്ങിയവരുമായി ചേര്‍ന്നാണ്‌ പദ്ധതി നടപ്പാക്കുന്നത്‌. ബാംഗ്ലൂരിലെ ഐ.ടി പ്രഫഷനല്‍സ്‌ ആയിരുന്നു ആദ്യ സംഘത്തിലുണ്ടായിരുന്നത്‌. 15 ബൈക്കുകളിലായി 30 പേര്‍ അടങ്ങുന്നതായിരുന്നു ആദ്യ സംഘം.

sameeksha-malabarinews

പരിപാടിയില്‍ ആര്യാടന്‍ ഷൗക്കത്ത്‌, ഡി.ടി.പി.സി സെക്രട്ടറി വി. ഉമ്മര്‍ കോയ, റൂബി ഹോളിഡെയ്‌സ്‌ എം.ഡി ജോസഫ്‌്‌ മാറാട്ടുകളം, രവിവര്‍മ നിലമ്പൂര്‍ എന്നിവര്‍ സംസാരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!