മമ്പുറം തങ്ങളുടെ ലോകം ദേശീയ സെമിനാറിന്‌ പ്രചാരണം തുടങ്ങി

vasu udgadanamനിലമ്പൂര്‍: ജൂണ്‍ 13ന്‌ കോട്ടക്കലില്‍ നടക്കുന്ന എസ്‌.ഡി.പി.ഐയുടെ മമ്പുറം തങ്ങളുടെ ലോകം ദേശീയ സെമിനാറിന്റെ പ്രചാരണ പരിപാടികള്‍ക്ക്‌ തുടക്കമായി. അകമ്പാടത്ത്‌ പ്രചാരണോദ്‌ഘാടനം മനുഷ്യാവകാശ പ്രവര്‍ത്തകനും എസ്‌.ഡി.ടി.യു സംസ്ഥാന പ്രസിഡന്റുമായ എ വാസു നിര്‍വഹിച്ചു.

സ്വാഗതസംഘം ചെയര്‍മാന്‍ കെ സി മാത്യു അധ്യക്ഷതവഹിച്ചു. എസ്‌.ഡി.പി.ഐ ജില്ലാ പ്രസിഡന്റ്‌ വി ടി ഇഖ്‌റാമുല്‍ഹഖ്‌ ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്‌തു. സഖാവ്‌ കുഞ്ഞാലിയുടെ സഹപ്രവര്‍ത്തകരായിരുന്ന സി എന്‍ രാജനേയും കൂത്രാടന്‍ ഉമ്മര്‍കുട്ടിയേയും പ്രദേശത്തെ മുതിര്‍ന്ന പൗരന്മാരേയും ചടങ്ങില്‍ ആദരിച്ചു.