Section

malabari-logo-mobile

നിലമ്പൂര്‍ രാധ വധം; പ്രതികള്‍ കുറ്റക്കാര്‍

HIGHLIGHTS : മഞ്ചേരി: നിലമ്പൂര്‍ കോണ്‍ഗ്രസ്‌ ഓഫീസില്‍ വെച്ച്‌ ഓഫീസ്‌ ജീവനക്കാരി രാധ കൊല്ലപ്പെട്ട കേസില്‍ മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ...

Nilamboor-Radha-350x184മഞ്ചേരി: നിലമ്പൂര്‍ കോണ്‍ഗ്രസ്‌ ഓഫീസില്‍ വെച്ച്‌ ഓഫീസ്‌ ജീവനക്കാരി രാധ കൊല്ലപ്പെട്ട കേസില്‍ മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ്‌ അംഗം ബിജു നായരും, ചുള്ളിയോട്‌ കുന്നശേരി ഷംസുദ്ദീനും കുറ്റക്കാരാണെന്ന്‌ മഞ്ചേരി അതിവേഗ സെഷന്‍ കോടതി വിധിച്ചു. ഇവരുടെ ശിക്ഷ വ്യാഴാഴ്‌ച പ്രഖ്യാപിക്കും.

2014 ഫെബ്രുവരിയിലാണ്‌ കേസിനാസ്‌പദമായ സംഭവം നടന്നത്‌. ലോക്കല്‍ പോലീസ്‌ ആദ്യം അന്വേഷണം നടത്തിയ കേസ്‌ പിന്നീട്‌ തൃശൂര്‍ ഐജിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണ സംഘത്തിന്‌ കൈമാറുകയായിരുന്നു. എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം സമര്‍പ്പിച്ച കുറ്റപത്രത്തില്‍ കോണ്‍ഗ്രസ്‌ ഓഫീസിലെ ജീവനക്കാരിയായ ചിറക്കല്‍ രാധയെ അതെ ഓഫീസില്‍ ചുമതലയുള്ള ബിജുവും സഹായി ഷംസുദ്ദീനും ചേര്‍ന്ന്‌ കൊലപ്പെടുത്തിയെന്നാണ്‌ പൊസിക്യൂഷന്‍ വാദിച്ചത്‌. കൊലപാതകത്തിന്‌ ശേഷം ചുള്ളിയോട്ടുള്ള ഉണ്ണികുളത്തെ പരപ്പന്‍കുഴിച്ചാല്‍ കുളത്തില്‍ മൃതദേഹം തള്ളുകയായിരുന്നു.

sameeksha-malabarinews

ബിജുവിന്റെ പരസ്‌ത്രീ ബന്ധം നേതാക്കളെ അറിയിക്കുമെന്ന്‌ രാധ ഭീഷണിപ്പെടുത്തിയതായും അങ്ങിനെ സംഭവിച്ചാല്‍ തന്റെ രാഷ്ട്രീയ ഭാവി ഇല്ലാതാകുമെന്ന്‌ ഭയന്നാണ്‌ രാധയെ കൊലപ്പെടുത്താന്‍ ബിജുവിനെ പ്രേരിപ്പിച്ചതെന്നാണ്‌ അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. കോണ്‍ഗ്രസ്‌ ഓഫീസില്‍ വെച്ച്‌ പ്രതികള്‍ രാധയെ മൃഗീയമായി കൊലപ്പെടുത്തിയെന്ന്‌ 2043 പേജുള്ള കുറ്റപത്രത്തില്‍ പറയടുന്നുണ്ട്‌. കൊലപാതകം, ലൈംഗികാതിക്രമം, തെളിവു നശിപ്പിക്കല്‍, ഗൂഢാലോചന, കവര്‍ച്ച എന്നീ വകുപ്പുകളാണ്‌ പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്‌.

സ്‌പെഷല്‍ പബ്ലിക്‌ പ്രോസിക്യൂട്ടര്‍ അഡ്വ.പി ജെ മാത്യു, അഭിഭാഷകരായ ലിലിയ, ശ്രീകല, കെ മുഹമ്മദ്‌ ഷെരീഫ്‌ എന്നിവരാണ്‌ പ്രോസിക്യൂഷനുവേണ്ടി ഹാജരായത്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!