കോഴിപ്പാറ വെള്ളച്ചാട്ടം :ഇക്കോ ടൂറിസം കേന്ദ്രമാവുന്നു

Kozhippara Waterfalls 1മലപ്പുറം;ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ കോഴിപ്പാറ വെള്ളച്ചാട്ടത്തിനടുത്ത്‌്‌ നിലമ്പൂര്‍ നോര്‍ത്ത്‌ ഡിവിഷനല്‍ ഫോറസ്‌റ്റ്‌ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ കം പിക്കറ്റ്‌ സ്റ്റേഷന്‍ തുടങ്ങുന്നു.എടവണ്ണ ഫോറസ്‌റ്റ്‌ റെയ്‌ഞ്ചില്‍ അകമ്പാടം ഫോറസ്‌റ്റ്‌ സ്‌റ്റേഷന്‍ പരിധിയിലാണ്‌ കോഴിപ്പാറ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്‌.സന്ദര്‍ശകര്‍ക്ക്‌ കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തുക, പ്രദേശം മാലിന്യമുക്തമാക്കുക, പ്രക്യതി-പുഴ സംരക്ഷണം ഉറപ്പാക്കുക തുടങ്ങിയവയാണ്‌ ലക്ഷ്യമിടുന്നത്‌. കൂടാതെ സന്ദര്‍ശകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പുഴയുടെ തീരങ്ങളിലായി ഇരുമ്പ്‌ കൈവരിയും നിര്‍മിക്കും.
വര്‍ഷത്തില്‍ ശരാശരി 50000 പേര്‍ എത്തുന്ന സ്ഥലത്ത്‌ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനായി കഴിഞ്ഞ വര്‍ഷം 9.50 സെന്റ്‌ സ്വകാര്യ സ്ഥലം ലഭ്യമാക്കി അവിടെ താല്‌ക്കാലികമായി ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ആരംഭിച്ചിരുന്നു. കൂടാതെ സന്ദര്‍ശകര്‍ അപകടങ്ങളില്‍പ്പെടുന്നത്‌ ഒഴിവാക്കാനായി സുരക്ഷാ ഗാര്‍ഡുകളെയും നിയോഗിച്ചിരുന്നു.
നിലമ്പൂര്‍ നോര്‍ത്ത്‌ ഡിവിഷനല്‍ ഫോറസ്‌റ്റ്‌ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ വഴിക്കടവ്‌,എടവണ്ണ റെയ്‌ഞ്ചുകളില്‍ ആനപ്രതിരോധ മതില്‍ നിര്‍മിച്ചത്‌ വളരെയധികം കുടുംബങ്ങള്‍ക്ക്‌ സഹായകമായി.കഴിഞ്ഞ നാല്‌്‌്‌്‌്‌ വര്‍ഷങ്ങളിലായി വഴിക്കടവ്‌, നിലമ്പൂര്‍, എടവണ്ണ റെയ്‌ഞ്ചുകളിലെ വിവിധ സ്ഥലങ്ങളില്‍ വനത്തിനോട്‌ ചേര്‍ന്ന്‌ സോളാര്‍ ഫെന്‍സിങ്‌ നടത്തിയതിലൂടെ വന്യമൃഗങ്ങള്‍ കൃഷിനാശവും ആള്‍നാശവും വസ്‌തുനഷ്ടവും വരുത്തുന്നത്‌ തടയാന്‍ കഴിഞ്ഞു. വന്യജീവി ആക്രമണം രൂക്ഷമായി അനുഭവപ്പെട്ടിരുന്ന വനാതിര്‍ത്തിയ്‌ക്കടുത്ത്‌ താമസിക്കുന്ന അനേകം കുടുംബങ്ങള്‍ക്ക്‌ ഈ പ്രവര്‍ത്തനങ്ങളുടെ പ്രയോജനം ലഭിച്ചു. മ്യഗങ്ങളും മനുഷ്യരും തമ്മിലുള്ള സംഘര്‍ഷം വലിയതോതില്‍ കുറയ്‌ക്കാനും സാധിച്ചതായി ഡിവിഷനല്‍ ഫോറസ്റ്റ്‌ ഓഫിസര്‍ അറിയിച്ചു.

Related Articles