സിനിമ പ്രേക്ഷകന്റേത്‌: സിദ്ധാര്‍ത്ഥ്‌ ശിവ

meet the director-2നിലമ്പൂര്‍: സിനിമ പ്രേക്ഷകന്റേതാണെന്ന്‌ സംവിധായകന്‍ സിദ്ധാര്‍ത്ഥ്‌ ശിവ. പ്രേക്ഷകനാണ്‌ സിനിമയെ വിലയിരുത്തുന്നത്‌. സാങ്കേതിക വിദ്യ പുരോഗമിച്ചതിനാല്‍ ആര്‍ക്കും സിനിമ എടുക്കാനാവും. ഇത്‌ സിനിമയുടെ പുരോഗതിയായോ അപചയമായോ വിലയിരുത്താം. മൊബൈല്‍ ഫോണില്‍പോലും സിനിമ എടുക്കുന്ന കാലമാണെന്നും സിദ്ധാര്‍ത്ഥ്‌ ശിവ പരഞ്ഞു. ഐ.എഫ്‌.എഫ്‌.കെ മേഖലാ നിലമ്പൂര്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ മീറ്റ്‌ ദി ഡയറക്ടര്‍ പരിപാടിയില്‍ പങ്കെടുത്ത്‌ സംസാരിക്കുകയായിരുന്നു സിദ്ധാര്‍ത്ഥ്‌.
ഓരോ നാടിന്റെയും സാംസ്‌ക്കാരിക ഉല്‍പ്പന്നങ്ങളാണ്‌ അവിടുത്തെ സിനിമ. ചലച്ചിത്ര മേളകളില്‍ സഹിഷ്‌ണുതയോടെ സിനിമകാണാനാണ്‌ പഠിക്കേണ്ടത്‌. സിനിമ സംവിധാനം ചെയ്യാനും അഭിനയിക്കാനുമെല്ലാം പഠിപ്പിക്കുന്നുണ്ട്‌. എന്നാല്‍ ക്ഷമയോടെ സിനിമ കാണാനാണ്‌ പഠിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. സിദ്ധാര്‍ത്ഥ ശിവയുടെ ‘സഹിര്‍’ മേളയില്‍ പ്രദര്‍ശിപ്പിച്ചു.