Section

malabari-logo-mobile

നൈജീരിയിയല്‍ ബോക്കോ ഹറാം 35 പേരെ കൊലപ്പെടുത്തി

HIGHLIGHTS : അബുജ: നൈജീരിയയില്‍ വീണ്ടും ബോക്കോ ഹറാം തീവ്രവാദികളുടെ ആക്രമണം. വടക്കുകിഴക്കന്‍ മേഖലയിലുണ്ടായ ആക്രമണത്തില്‍ 35 പേര്‍ കൊല്ലപ്പെട്ടു. സ്‌ത്രീകളും കുട്...

boko-haram-in-nigeria-1അബുജ: നൈജീരിയയില്‍ വീണ്ടും ബോക്കോ ഹറാം തീവ്രവാദികളുടെ ആക്രമണം. വടക്കുകിഴക്കന്‍ മേഖലയിലുണ്ടായ ആക്രമണത്തില്‍ 35 പേര്‍ കൊല്ലപ്പെട്ടു. സ്‌ത്രീകളും കുട്ടികളുമടക്കം ഇരുനൂറിലധികം ഗ്രാമീണരെ തീവ്രവാദികള്‍ തട്ടക്കൊണ്ടുപോയതായും റിപ്പോര്‍ട്ടുകളുണ്ട്‌.

ബോക്കോഹറാം തീവ്രവാദികള്‍ നൈജീരിയയുടെ വടക്കുകിഴക്കന്‍ മേഖലയിലുള്‍പ്പെട്ട ഗുംസാരി ഗ്രാമത്തിലാണ്‌ ആക്രമണം നടത്തിയത്‌. ഗ്രാമത്തിലെത്തിയ തീവ്രവാദികള്‍ വീടുകള്‍ക്ക്‌ നേരെ പെട്രോള്‍ ബോംബുകള്‍ എറിഞ്ഞ്‌ അരക്ഷിതാവസ്ഥ ഉണ്ടാക്കിയ ശേഷം ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഗ്രാമത്തിലെ എല്ലാ വാര്‍ത്താവിനിമയ മാര്‍ഗങ്ങളും തകര്‍ത്തതിനു ശേഷമാണ്‌ തീവ്രവാദികള്‍ ആക്രമണം നടത്തിയത്‌.

sameeksha-malabarinews

അതെസമയം ബോക്കോഹറാമിനെതിരെ പോരാടാന്‍ വിസമ്മതിച്ച 54 സൈനീകരെ നൈജീരിയന്‍ സര്‍ക്കാര്‍ വധിച്ചതായും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ബോക്കോഹറാം പിടിച്ചെടുത്ത ഗ്രാമങ്ങള്‍ തിരിച്ചു പിടിക്കാനുള്ള സൈനീക ആഹ്വാനം തള്ളിക്കളഞ്ഞതിനാലാണ്‌ സൈനീകരെ വധിച്ചത്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!