ഡല്‍ഹിയില്‍ നൈജീരിയന്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു

rapeന്യൂഡല്‍ഹി: തലസ്ഥാന നഗരമായ ഡല്‍ഹിയില്‍ നൈജീരിയന്‍ യുവതിയെ കാറില്‍ വച്ച് കൂട്ടബലാത്സംഗം ചെയ്ത ശേഷം തെരുവില്‍ ഉപേക്ഷിച്ചു. വീട്ടില്‍ കൊണ്ടുവിടാം എന്ന് വാഗ്ദാനം നല്‍കി യുവതിയെ കാറില്‍ കയറ്റിയ ശേഷമാണ് ഇവരെ പീഡിപ്പിച്ചത്. നാലംഗ സംഘമാണ് കൂട്ടബലാത്സംഗം ചെയ്തത്.

കാറില്‍ വെച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ ശേഷം രാവിലെ 2.45 ഓടെയാണ് യുവതിയെ പ്രതികള്‍ ഉപേക്ഷിച്ചത്. സൗത്ത് ദില്ലിയിലെ സാകേതിലുള്ള വീട്ടില്‍ കൊണ്ടുവിടാം എന്ന് വാഗ്ദാനം നല്‍കിയാണ് മയൂര്‍ വിവാഹര്‍ സ്വദേശികളായ നാലംഗ സംഘം യുവതിയെ കാറില്‍ കയറ്റിയത്. തുടര്‍ന്ന് യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ ശേഷം ചില്ല ഗ്രാമത്തില്‍ ഉപേക്ഷിച്ചു.

ടോള്‍ പ്‌ളാസയിലുണ്ടായിരുന്ന സുരക്ഷ ജീവനക്കാരാണ് റോഡിലൂടെ ഇഴഞ്ഞു നീങ്ങാന്‍ ശ്രമിച്ച യുവതിയെ കണ്ടത്. തുടര്‍ന്ന് സെക്യൂരിറ്റി ജീവനക്കാര്‍ യുവതിയെ ലാല്‍ ബഹദൂര്‍ ശാസ്ത്രി ആശുപത്രിയില്‍ എത്തിച്ചു. പൊലീസിനെ വിവരമറിയിക്കുകയും ചെയ്തു. പൊലീസെത്തിയപ്പോഴാണ് താന്‍ പീഡിപ്പിക്കപ്പെട്ട വിവരം യുവതി പറഞ്ഞത്.

അക്രമികള്‍ ഉപയോഗിച്ച കാര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. അക്രമികളെ പോലീസ് പിടികൂടിയിട്ടുണ്ട്. യുവാക്കള്‍ക്കെതിരെ കൂട്ടബലാത്സംഗത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. ഡല്‍ഹിയില്‍ സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങള്‍ കൂടുകയാണ്. കഴിഞ്ഞ വര്‍ഷം ഡിസംബറിലും അതിന് മുമ്പത്തെ വര്‍ഷം ഡിസംബറിലും പെണ്‍കുട്ടികള്‍ ഓടുന്ന വാഹനത്തില്‍ ബലാത്സംഗത്തിന് ഇരയായിട്ടുണ്ട്.