മുസ്ലിം പള്ളിയില്‍ ബോംബാക്രമണം;35 മരണം;150 പേര്‍ക്ക്‌ പരിക്ക്‌

download (1)അബുജ: മുസ്ലിം പള്ളിക്ക്‌ നേരെയുണ്ടായ ബോംബാക്രമണത്തില്‍ 35 പേര്‍ മരിക്കുകയും 150 പേര്‍ക്ക്‌ പരിക്കേറ്റതായും റിപ്പോര്‍ട്ട്‌. നൈജീരിയയിലെ കാനോയില്‍ വെള്ളിയാഴ്‌ചയാണ്‌ ആക്രമണം ഉണ്ടായത്‌. പള്ളിയില്‍ മൂന്ന്‌ ബോംബ്‌ സ്‌ഫോടനങ്ങളുണ്ടായതായാണ്‌ പോലീസ്‌ പറയുന്നത്‌.

വെള്ളിയാഴ്‌ച ഉച്ചയ്‌ക്ക്‌ ശേഷം രണ്ടരയോടെയാണ്‌ ബോംബ്‌ സ്‌ഫോടനങ്ങള്‍ ഉണ്ടായത്‌. ഇമാം സാനി സഹ്രാദീന്‍ വെള്ളിയാഴ്‌ച നിസ്‌കാരം തുടങ്ങുന്നതിന്‌ തൊട്ടുമുന്‍പായിരുന്നു സ്‌ഫോടനം. പള്ളിയിയിലുണ്ടായിരുന്ന വിശ്വാസികള്‍ക്ക്‌ നേരെ അക്രമികള്‍ വെടിവെക്കുകയായിരുന്നു. ഇതോടെ പള്ളിയിലുണ്ടായിരുന്ന വിശ്വാസികള്‍ ഇറങ്ങിയോടുകയായിരുന്നു. തുടര്‍ച്ചയായ 3സ്‌്‌ഫോടനങ്ങളില്‍ 35 പേര്‍ കൊല്ലപ്പെട്ടുവെന്നാണ്‌ റിപ്പോര്‍ട്ട്‌.

ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.