നൈജീരിയയില്‍ അഭയാര്‍ത്ഥിക്യാമ്പില്‍ ബോംബാക്രമണം;52 മരണം

റാന്‍:നൈജീരിയയില്‍ അഭയാര്‍ത്ഥി ക്യാമ്പിന് നേര്‍ക്ക് സൈന്യം നടത്തിയ ആക്രമണത്തില്‍ 52 പേര്‍ കൊല്ലപ്പെട്ടു. 200 ലേറെ പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ സന്നദ്ധ പ്രവര്‍ത്തനം നടത്തി വന്നിരുന്ന ആറ് റെഡ്കോസ് പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. ബോക്കോ ഹറാം തീവ്രവാദികളെ തുരത്തുന്നതിനായുള്ള ആക്രമണത്തിനിടെ അഭയാര്‍ത്ഥി ക്യാമ്പിന് നേരെ അബദ്ധത്തില്‍ ബോംബ് ഇടുകയായിരുന്നു. കാമറൂണ്‍ അതിര്‍ത്തി പ്രദേശമാണ് റാന്‍.

നൈജിരിയയുടെ വടക്കു കിഴക്കന്‍ സംസ്ഥാനമായ ബോര്‍ണോയിലെ റാന്‍ പ്രദേശത്തായിരുന്നു വ്യോമാക്രമണം. പ്രാദേശിക സമയം രാവിലെ ഒമ്പതോടെ ബൊക്കോഹറാം ക്യാമ്പെന്ന് തെറ്റിദ്ധരിച്ചാണ് ബോംബ് ഇട്ടതെന്ന് പറയുന്നു.

ബോക്കോഹറാമിന്റെം ശക്തികേന്ദ്രമായ ഇവിടെ ആക്രമണം രൂക്ഷമാതിനെ തുടര്‍ന്ന് പ്രാണഭയം കൊണ്ട് വീടു വിട്ടവരാണ് ക്യാമ്പില്‍ താമസിച്ചിരുന്നത്. ആക്രമണം നടക്കുന്ന സമയത്ത് മനുഷ്യാവകാശ സംഘടന പ്രവര്‍ത്തകര്‍ അഭയാര്ത്ഥിയകള്‍ക്ക് പ്രഭാത ഭക്ഷണം വിതരണം ചെയ്യുകയായിരുന്നു.

മനുഷ്യാവകാശ സംഘടനകളായ എംഎസ്എഫും റെഡ് ക്രോസും പ്രദേശത്ത് രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്.കഴിഞ്ഞ ആറു വര്‍ഷമായി ബോക്കോഹറാമും സൈന്യവും തമ്മിലുള്ള പോരാട്ടത്തിനിടെ ഇതുവരെ മാത്രം 20,000 ത്തോളം പേരാണ് കൊല്ലപ്പെട്ടത്. 20 ലക്ഷത്തോളം പേര്‍ അഭയാര്‍ത്ഥികളാകുകയും ചെയ്തു.