നൈജീരിയില്‍ സ്‌ഫോടനത്തില്‍ 23 വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു

images (2)നൈജീരിയയിലെ ദമാത്രൂ നഗരത്തിലെ ഒരു ഹയര്‍ സെക്കന്‍ഡറി വിദ്യാലയത്തിലുണ്ടായ ബോംബ്‌ സ്‌ഫോടനത്തില്‍ 23 വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു. കുട്ടികളെ രാവിലെ അസംബ്ലിക്കായി നിര്‍ത്തിയ സമയത്താണ്‌ സ്‌ഫോടനം ഉണ്ടായത്‌. നിരവധിപേര്‍ക്ക്‌ പരിക്കേറ്റിട്ടുമുണ്ട്‌.

നൈജീരിയയുടെ വടക്കുപടിഞ്ഞാറന്‍ മേഖലയിലാണ്‌ ഈ പട്ടണം സ്ഥിതി ചെയ്യുന്നത്‌. ഇതുവരെ ആരും സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല. ഇസ്ലാമിക്‌ തീവ്രവാദി സംഘടനയായ ബൊക്കോഹറാമിന്‌ ഈ നഗരത്തില്‍ ശക്തമായി വേരുകളുണ്ട്‌. കഴിഞ്ഞ നവംബര്‍ 3 നും ഈ പട്ടണത്തിലുണ്ടായ ബോംബ്‌ സ്‌ഫോടനത്തില്‍ 29 പേര്‍ കൊല്ലപ്പെട്ടിരുന്നു.