Section

malabari-logo-mobile

നിസാന്‍ സണ്ണി പുതിയ മോഡല്‍ വിപണിയില്‍

HIGHLIGHTS : നിസാന്‍ സണ്ണിയുടെ ഏറ്റവും പുതിയ മോഡല്‍ വിപണിയിലെത്തി. കുറഞ്ഞ വിലയില്‍ വലിയ സെഡാനായ നിസാന്‍ സണ്ണിയെ വന്‍ പ്രതീക്ഷയോടെയാണ് കമ്പനി വിപണിയിലിറങ്ങിയിരിക...

1404389787നിസാന്‍ സണ്ണിയുടെ ഏറ്റവും പുതിയ മോഡല്‍ വിപണിയിലെത്തി. കുറഞ്ഞ വിലയില്‍ വലിയ സെഡാനായ നിസാന്‍ സണ്ണിയെ വന്‍ പ്രതീക്ഷയോടെയാണ് കമ്പനി വിപണിയിലിറങ്ങിയിരിക്കുന്നത്. 2011 ല്‍ ഇന്ത്യന്‍ വിപണിയിലെത്തിയ സണ്ണിയെ പരിഷ്‌കരിക്കുന്നത് ഇതാദ്യമായാണ്.

നിസാന്റെ തന്നെ വമ്പന്‍ മോഡലുകളെ ഓര്‍മ്മിപ്പിക്കുന്ന ബൂമറാങ് ആകൃതിയിലാണ് ഇതിന്റെ ഹെഡ്‌ലാമ്പുകള്‍. പഴയ മോഡലിനേക്കാളും തലയെടുപ്പ് നല്‍കുന്നതാണ് മുന്‍ ബമ്പര്‍. മൂന്ന് ക്രോം വരെയുള്ള പുതിയ ഗ്രില്‍, പുതിയ ഫോഗ് ലാമ്പുകള്‍ തുടങ്ങിയവയെല്ലാം ഇതിന്റെ പ്രതേ്യകതകളാണ്. പരിഷ്‌കരിച്ച സണ്ണിയുടെ മോഡല്‍ കണ്ടാല്‍ ടിയാനയുടേതിനോട് സാമ്യം തോന്നിക്കും. പതിനഞ്ച് ഇഞ്ച് അലോയിസിന് പുതിയ ഡിസൈനാണ് നല്‍കിയിരിക്കുന്നത്. ബാഹ്യ മീറ്ററുകളിലെ എല്‍ഇഡി ടോണ്‍ ഇന്‍ഡിക്കേറ്ററും ഇതിന്റെ പുതുമയാണ്. കൂടാതെ ടെയ്ല്‍ ലാമ്പ് പുനര്‍ രൂപകല്‍പ്പന ചെയ്തിട്ടുണ്ട്. ഇതിനു പുറമെ സ്‌പോയിലറില്‍ എല്‍ഇഡി പുതുതായെത്തി. ഡോര്‍ ഹാന്‍ഡിലുകള്‍ക്കും ക്രോം ഫിനിഷ് നല്‍കിയിട്ടുണ്ട്.

sameeksha-malabarinews

പിയാനോ ബ്ലാക് നിറമുള്ള സെന്‍ട്രല്‍ കണ്‍സോളില്‍ 5.1 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഡിവിഡി മ്യൂസിക് സിസ്റ്റം സ്ഥാനം പിടിച്ചിട്ടുണ്ട്. ബ്ലൂ ടൂത്ത് കണക്റ്റിവിറ്റി, റിവേഴ്‌സ് പാര്‍ക്കിങ്ങ് ക്യാമറ എന്നിവയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലെതര്‍ അപ് ഹോസ്റ്ററിയും സ്റ്റിയറിങ്ങിന്റെ ലെതര്‍ ആവരണവും ഇതിന്റെ പ്രതേ്യകതയാണ്. എബിഎസ്, ഇബിഡി, ബ്രേക്ക് അസിസ്റ്റ് ഡ്രൈവര്‍ എയര്‍ ബാഗ് തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളെല്ലാം ഈ പുത്തന്‍ മോഡലിലുണ്ട്.

അതേസമയം എഞ്ചിനും മാറ്റമില്ല. 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന് 97.6 ബിഎച്ച്പി 134 എന്‍എം ആണ് ശേഷി. 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന് ബിഎച്ച്പി 200 എന്‍എം ഡീസല്‍ എഞ്ചിന്റെ ഇന്ധന ക്ഷമത കൂട്ടിയിട്ടുണ്ട്. ലിറ്ററിന് 22.71 കിലോമീറ്റര്‍/ ലിറ്റര്‍ പെട്രോള്‍ എഞ്ചിനുള്ള സണ്ണിക്ക് ഓട്ടോമാറ്റിക് വകഭേദം ലഭ്യമാണ്. ലിറ്ററിന് 17.97 കി. മിയാണ് ഇതിന്റെ മൈലേജ്.

ഈ പുത്തന്‍ മോഡല്‍ സണ്ണിയുടെ കൊച്ചി എക്‌സ് ഷോറൂം വില പെട്രോള്‍- എക്‌സ് ഇ -7.11 ലക്ഷം രൂപ, എക്‌സ്എല്‍ 7.74 ലക്ഷം രൂപ, എക്‌സ് എല്‍ ഓട്ടോമാറ്റിക് 9.07 ലക്ഷം രൂപ. ഡീസല്‍- എക്‌സ് ഇ 8.13 ലക്ഷം രൂപ, എക്‌സ്എല്‍ 8.75 ലക്ഷം രൂപ, എക്‌സ് വി 9.49 ലക്ഷം രൂപ, എക്‌സ് വി ലെതര്‍ 9.97 ലക്ഷം രൂപ.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!