Section

malabari-logo-mobile

ദക്ഷിണാഫ്രിക്ക തോറ്റു: ന്യൂസിലന്‍ഡ് ഫൈനലില്‍

HIGHLIGHTS : ഓക്‌ലന്‍ഡ്: കരുത്തരായ ദക്ഷിണാഫ്രിക്കയെ നാല് വിക്കറ്റിന് തോല്‍പിച്ച് ആതിഥേയരായ

 

ഓക്‌ലന്‍ഡ്: കരുത്തരായ ദക്ഷിണാഫ്രിക്കയെ നാല് വിക്കറ്റിന് തോല്‍പിച്ച് ആതിഥേയരായ ന്യൂസിലന്‍ഡ് ലോകകപ്പിന്റെ ഫൈനലിലെത്തി. 43 ഓവറില്‍ ജയിക്കാന്‍ 298 റണ്‍സ് എന്ന വിജയലക്ഷ്യം തേടിയിറങ്ങിയ ന്യൂസിലന്‍ഡ് ഒരു പന്ത് ബാക്കി നില്‍ക്കെയാണ് വിജയത്തിലെത്തിയത്. ക്യാപ്റ്റന്‍ ബ്രണ്ടന്‍ മക്കുല്ലം മിന്നുന്ന തുടക്കമാണ് കീവിസ് ജയത്തിന് അടിത്തറയിട്ടത്.

അവസാന ഓവറുകളിലെ സമ്മര്‍ദ്ദം അതിജീവിച്ച് 84 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ഏലിയട്ട് കൂറ്റന്‍ സിക്‌സറോടെയാണ് കളി അവസാനിപ്പിച്ചത്. ഏലിയട്ട് തന്നെയാണ് മാന്‍ ഓഫ് ദ മാച്ചും. ആറ് പന്തില്‍ ഏഴ് റണ്‍സെടുത്ത വെട്ടോറിയും ഏലിയട്ടിനൊപ്പം പുറത്താകാതെ നിന്നു. ഗുപ്ടില്‍ 34, ടെയ്‌ലര്‍ 30, ആന്‍ഡേഴ്‌സന്‍ 59 എന്നിവരാണ് ന്യൂസിലന്‍ഡിന്റെ മറ്റ് സ്‌കോറര്‍മാര്‍.

sameeksha-malabarinews

ബ്രണ്ടന്‍ ടെയ്‌ലറുടെ മികച്ച തുടക്കത്തിനൊപ്പം മധ്യനിരയില്‍ ആന്‍ഡേഴ്‌സന്റെ കൂറ്റനടികള്‍ കൂടിയായതോടെ ന്യൂസിലന്‍ഡ് ചരിത്ര വിജയത്തിലെത്തി. 32 പന്തില്‍ എട്ട് ഫോറും നാല് സിക്‌സും പറത്തിയാണ് മക്കുല്ലം 59 റണ്‍സിലെത്തിയത്. മക്കുല്ലം ഔട്ടാകുമ്പോള്‍ ഏഴാമത്തെ ഓവറില്‍ 71 റണ്‍സിലെത്തിയിരുന്നു ന്യൂസിലന്‍ഡ്. ആന്‍ഡേഴ്‌സണ്‍ 58 പന്തിലാണ് 59 റണ്‍സെടുത്തത്.

അതേസമയം ബൗളിംഗിലെയും ഫീല്‍ഡിംഗിലെയും പിഴവാണ് ദക്ഷിണാഫ്രിക്കയ്ക്ക് കളി നഷ്ടമാക്കിയത്. ഡെയ്ല്‍ സ്റ്റെയ്ന്‍ 9.5 ഓവറില്‍ 76 റണ്‍സാണ് വിട്ടുകൊടുത്തത്. ഒമ്പതോവറില്‍ 40 റണ്‍സ് മാത്രം വഴങ്ങിയ ഇമ്രാന്‍ താഹിറാണ് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ തിളങ്ങിയ ഏക ബൗളര്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!