ന്യൂസ്‌പേപ്പര്‍ ബോയിയുടെ സംവിധായകന്‍ പി രാംദാസ് അന്തരിച്ചു

ramdasകോട്ടയം: ന്യൂസ്‌പേപ്പര്‍ ബോയ് സിനിമയുടെ സംവിധായകന്‍ പി രാംദാസ് അന്തരിച്ചു. ഇന്ന് രാവിലെ 10.45 ഓടെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 83 വയസ്സായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ഏറെനാളായി ചികില്‍സയിലായിരുന്നു. മലയാളത്തില്‍ ആദ്യമായി ഉണ്ടായ നിയോറിയലിസ്റ്റിക് സിനിമയാണ് 1995 ല്‍ പുറത്തിറങ്ങിയ ന്യൂസ്‌പേപ്പര്‍ ബോയ്. ലോകത്ത് തന്നെ വിദ്യാര്‍ത്ഥികള്‍ ആദ്യമായി നിര്‍മ്മിച്ച ഫീച്ചര്‍ സിനിമ കൂടിയാണ് ന്വൂസ്‌പേപ്പര്‍ ബോയ്. 21 ാം വയസ്സിലാണ് രാംദാസ് ന്യൂസ്‌പേപ്പര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്തത്. ഏറ്റവും പ്രായം കുറഞ്ഞ സംവിധായകന്‍ എന്ന പേരിലും അദ്ദേഹം അന്ന് ശ്രദ്ധേയനായിരുന്നു.

ന്യൂസ്‌പേപ്പര്‍ ബേയിക്ക് പുറമെ നിറമാല, വാടകവീട്ടിലെ അതിഥി എന്നീ സിനിമകളും സംവിധാനം ചെയ്തിട്ടുണ്ട്.

സിനിമക്കുള്ള സമഗ്ര സംഭാവന പരിഗണിച്ച് 2008 ല്‍ അദ്ദേഹത്തിന് ജെ.സി ഡാനിയല്‍ പുരസ്‌കാരം നല്‍കി സര്‍ക്കാര്‍ ആദരിച്ചു.