Section

malabari-logo-mobile

പുതുവര്‍ഷത്തില്‍ വാഹനങ്ങള്‍ക്കും ഇലക്ട്രോണിക്‌ ഉപകരണങ്ങള്‍ക്കും വില ഉയരും

HIGHLIGHTS : ദില്ലി: പൂതുവര്‍ഷത്തില്‍ പുതിയ കാറും ഇലക്ട്രോണിക്‌ വീട്ടുപകരണങ്ങളും വാങ്ങാന്‍ കൊതിച്ചവര്‍ക്ക്‌ നിരാശപ്പെടേണ്ടി വരും. ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കുന...

downloadദില്ലി: പൂതുവര്‍ഷത്തില്‍ പുതിയ കാറും ഇലക്ട്രോണിക്‌ വീട്ടുപകരണങ്ങളും വാങ്ങാന്‍ കൊതിച്ചവര്‍ക്ക്‌ നിരാശപ്പെടേണ്ടി വരും. ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കുന്ന സാധനങ്ങള്‍ക്കുമേല്‍ ചുമത്തുന്ന നികുതിയായ എക്‌സൈസ്‌ തീരുവയില്‍ നിലവിലുള്ള ഇളവുകള്‍ ഇന്നെത്തോടെ അവസാനിപ്പിക്കാന്‍ കേന്ദ്ര തീരുമാനം ഉണ്ടായ സാഹചര്യത്തില്‍ നാളെ മുതല്‍ കാര്‍, ബൈക്ക്‌, സ്‌കൂട്ടര്‍, ടിവി, ഫ്രിഡ്‌ജ്‌, വാഷിങ്‌ മെഷീന്‍…തുടങ്ങിയവയുടെ വിലയിലാണ്‌ വര്‍ദ്ധനവുണ്ടാകാന്‍ പോകുന്നത്‌.

ചെറിയ കാര്‍, സ്‌കൂട്ടര്‍,ബൈക്ക്‌, വാണിജ്യ വാഹനങ്ങള്‍ എന്നിവയുടെ എക്‌സൈസ്‌ തീരുവ എട്ടില്‍ നിന്ന്‌ 12% ആയി ഉയരും, എസ്‌യുവികളുടെ എക്‌സൈസ്‌ തീരുവ 24 ല്‍ നിന്ന്‌ 30% ആകുമ്പോള്‍ ഇടത്തരം കാറുകളുടെ തീരുവ 4% കൂടി 24 % ആകും. വിലയ കാറുകള്‍ക്ക്‌ 24 നു പകരം 27% തീരുവ നല്‍കണം.

sameeksha-malabarinews

ടിവി, ഫ്രിജ്‌ പോലുള്ള ഉല്‍പന്നങ്ങളുടെ തീരുവ 10 ല്‍ നിന്ന്‌ 12% ആയാണ്‌ ഉയരുന്നത്‌. അഞ്ചു ലക്ഷം രൂപ അടിസ്ഥാന വിലയുളള കാറിന്‌ 40000 രൂപ ആയിരുന്ന തീരുവ 60000 രൂപയാകും. 10000 രൂപ വിലയുള്ള ഗൃഹോപകരണത്തിന്‌ 100 രൂപ തീരുവ നല്‍കിയിരുന്ന സ്ഥാനത്ത്‌ ഇനി 1200 രൂപ നല്‍കണം. ഇളവുകള്‍ പിന്‍വലിക്കുന്നതോടെ അടുത്ത മൂന്ന്‌ മാസംകൊണ്ട്‌ ആയിരം കോടി രൂപയുടെ അധികവരുമാനമാണ്‌ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!