Section

malabari-logo-mobile

ന്യൂ ഇയര്‍ ആഘോഷത്തിനിടെ നോട്ടു വിതിറല്‍;തിക്കിലും തിരക്കിലും 35 മരണം

HIGHLIGHTS : ബെയ്‌ജിംഗ്‌: ചൈനയിലെ ഷാങ്‌ഹായില്‍ പുതുവത്സരത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട്‌ 35 പേര്‍ മരിച്ചു 42 പേര്‍ക്ക്‌ പരിക്കേറ്റു. പുതുവര്‍ഷ പരിപാ...

shanghaiബെയ്‌ജിംഗ്‌: ചൈനയിലെ ഷാങ്‌ഹായില്‍ പുതുവത്സരത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട്‌ 35 പേര്‍ മരിച്ചു 42 പേര്‍ക്ക്‌ പരിക്കേറ്റു. പുതുവര്‍ഷ പരിപാടിയൊരുക്കിയ ഷാങ്‌ഹായിലെ തടാകക്കരയിലാണ്‌ അപകടം ഉണ്ടായത്‌. ഇവിടെ സ്ഥിതിചെയ്യുന്ന കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ബാറില്‍ നിന്ന്‌ ഡോളറിന്റെ രൂപത്തില്‍ വിതറിയ കൂപ്പണുകള്‍ ശേഖരിക്കാന്‍ ആളുകള്‍ ഓടിക്കൂടിയതാണ്‌ തിക്കും തിരക്കും ഉണ്ടാവാന്‍ കാരണമെന്നാണ്‌ ചൈനീസ്‌ മാധ്യമങ്ങളും ദൃക്‌സാക്ഷികളും പറയുന്നത്‌.

അപകടമുണ്ടായത്‌ ഇതുകൊണ്ടു തന്നെയാണെന്ന നിഗമനത്തിലാണ്‌ പൊലീസും. അതെസമയം അപകടത്തിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമായിട്ടില്ല. ന്യൂയര്‍ ആഘോഷിക്കാനായി ആയിരക്കണക്കിനാളുകള്‍ ചെന്‍ യി സ്‌ക്വയറില്‍ ഒത്തുകൂടിയിരുന്നു. അതുകൊണ്ടു തന്നെ ആര്‍ക്കും എങ്ങോട്ടും രക്ഷപ്പെടാന്‍ കഴിഞ്ഞില്ലെന്നാണ്‌ പരുക്കേറ്റവര്‍ പറഞ്ഞത്‌.

sameeksha-malabarinews

തിരക്ക്‌ നിയന്ത്രിക്കാന്‍ ട്രാഫിക്‌ പൊലീസ്‌ കൈകള്‍ കോര്‍ത്ത്‌ മനുഷ്യ മതില്‍ തീര്‍ത്ത്‌ ആളുകളെ നിയന്ത്രിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. സംഭവത്തെ കുറിച്ച്‌ വിശദമായ അന്വേഷണം നടത്താന്‍ ചൈനീസ്‌ പ്രസിഡന്റ്‌ ഷി ജിന്‍ പിങ്‌ ഉത്തരവിട്ടു. സംഭവത്തിവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഷാങ്‌ഹായ്‌ ഭരണകൂടം അറിയിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!