സ്വന്തം വെബ്‌സൈറ്റുമായി ഗായിക മഞ്ജരി

manjariമധുരമൂറുന്ന ആലാപനം കൊണ്ട മലയാളിയുടെ മനസ്സ് കീഴടക്കിയ മലയാളിയുടെ സ്വന്തം ഗായിക മഞ്ജരി ഇനി ഈ ലോകത്തേക്കും. മഞ്ജരിയെ അടുത്തറിയാന്‍ നമുക്ക് അവസരമൊരുക്കികൊണ്ട് സ്വന്തമായി വെബസൈറ്റ് തുടങ്ങിയിരിക്കുകയാണ് മഞ്ജരി. www.manjari.co എന്നു പേരിട്ടിരിക്കുന്ന വെബ്‌സൈറ്റിന്റെ പ്രകാശനം നടന്‍ സുരേഷ് ഗോപി നിര്‍വഹിച്ചു.

ഈ വെബ്‌സൈറ്റില്‍ മഞ്ജരിയെ കുറിച്ചുള്ള എല്ലാ വിവരങ്ങളും അടങ്ങിയിട്ടുണ്ട്, മഞ്ജരി പാടിയ ഗാനങ്ങല്‍ മഞ്ജരിയുടെ ജീവചരിത്രകുറിപ്പ്, ഫോട്ടോഗാലറി, വീഡിയോകള്‍, വാര്‍ത്തകള്‍ എന്നിവയല്ലാം ഈ വെബ്‌സൈറ്റിലുണ്ട്.

കൂടാതെ സോഷ്യല്‍ നെറ്റവര്‍ക്ക് സൈറ്റുകളായ ഫേസ് ബുക്ക് , ട്വിറ്റര്‍, എന്നിവയിലെ മഞ്ജരിയുടെ അകൗണ്ടുകളും ഈ വെബ്‌സൈറ്റുകളുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ഇവയിലൂടെ മഞ്ജരിയുമായി സംവദിക്കാന്‍ ഇ ലൈവ് പേജായി ഈ വേബ്‌സൈറ്റിനെ ഉപയോഗപ്പെടുത്താം.

വെബ്‌സൈറ്റില്‍ മഞ്ജരിയെ പരിചയപ്പെടുത്തുന്നത് പിന്നണി ഗായിക എന്ന തിലുപരി ഹിന്ദുസ്ഥാനി സംഗീതജ്ഞ എന്ന രുപത്തിലാണ്.