ശബരിമല,ക്രിസ്മസ് കാലത്ത് പ്രത്യേക ട്രെയിനുകള്‍ പ്രഖ്യാപിച്ചു

ചെന്നൈ: ശബരിമല സീസണ്‍, ക്രിസ്മസ് തിരക്കുക്കള്‍ പ്രമാണിച്ച് പ്രത്യേക ട്രെയിനുകള്‍ പ്രഖ്യാപിച്ചു. ദക്ഷിണ റെയില്‍വേ ചെന്നൈ സെന്‍ട്രല്‍-കൊല്ലം റൂട്ടിലാണ് പ്രത്യക ട്രെയിനുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ചെ​ന്നൈ സെ​ൻ​ട്ര​ൽ-​കൊ​ല്ലം റൂ​ട്ട്​:  

ന​വം​ബ​ർ 13 മു​ത​ൽ ജ​നു​വ​രി 17 വ​രെ എ​ല്ലാ തി​ങ്ക​ളാ​ഴ്​​ച​ക​ളി​ലും ബു​ധ​നാ​ഴ്​​ച​ക​ളി​ലും ചെ​ന്നൈ സെ​ൻ​ട്ര​ലി​ൽ​നി​ന്ന്​ ​ വൈ​കു​ന്നേ​രം 6.20ന്​ ​കൊ​ല്ല​ത്തേ​ക്ക് സ്​​പെ​ഷ​ൽ ​െഫ​യ​ർ ​െട്ര​യി​ൻ (ന​മ്പ​ർ 06041) പു​റ​പ്പെ​ടും.

ന​വം​ബ​ർ 17 മു​ത​ൽ ജ​നു​വ​രി 19 വ​രെ എ​ല്ലാ വെ​ള്ളി​യാ​ഴ്​​ച​ക​ളി​ലും ചെ​ന്നൈ സെ​ൻ​ട്ര​ലി​ൽ​നി​ന്ന് രാ​ത്രി 10.30ന്​​ ​സു​വി​ധ സ്​​പെ​ഷ​ൽ ​െട്ര​യി​ൻ ( 82635) കൊ​ല്ല​ത്തേ​ക്ക്​ ​പു​റ​പ്പെ​ടും.

കൊ​ല്ലം-​ചെ​ന്നൈ സെ​ൻ​ട്ര​ൽ റൂ​ട്ട്​: 

ന​വം​ബ​ർ 14 മു​ത​ൽ ജ​നു​വ​രി 18 വ​രെ എ​ല്ലാ ചൊ​വ്വാ​ഴ്​​ച​ക​ളി​ലും വ്യാ​ഴാ​ഴ്​​ച​ക​ളി​ലും കൊ​ല്ല​ത്തു​നി​ന്നു ഉ​ച്ച​ക​ഴി​ഞ്ഞ്​ 4.15ന്​ ​ചെ​ന്നൈ സെ​ൻ​ട്ര​ലി​ലേ​ക്ക്​ സ്​​പെ​ഷ​ൽ ഫെ​യ​ർ ​െട്ര​യി​ൻ ( 06042)  പു​റ​പ്പെ​ടും.

ജ​നു​വ​രി 16ന്​ ​ഉ​ച്ച​ക​ഴി​ഞ്ഞ്​ 4.15ന്​ ​െ​കാ​ല്ല​ത്തു​നി​ന്ന്​ ചെ​ന്നൈ സെ​​ൻ​ട്ര​ലി​ലേ​ക്ക്​ സു​വി​ധ സ്​​പെ​ഷ​ൽ ​െട്ര​യി​ൻ (82640) പു​റ​പ്പെ​ടും.

ന​വം​ബ​ർ 19 മു​ത​ൽ ഡി​സം​ബ​ർ 17 വ​രെ​യും ജ​നു​വ​രി  ഏ​ഴു ​മു​ത​ൽ 21 വ​രെ​യും കൊ​ല്ല​ത്തു​നി​ന്ന്​ ഉ​ച്ച​ക​ഴി​ഞ്ഞ്​ 3.15ന്​ ​സു​വി​ധ സ്​​പെ​ഷ​ൽ ​െട്ര​യി​ൻ (82636) ചെ​ന്നൈ  സെ​ൻ​ട്ര​ലി​േ​ല​ക്ക്​ പു​റ​പ്പെ​ടും.

ഡി​സം​ബ​ർ 24 മു​ത​ൽ ഡി​സം​ബ​ർ 31 വ​രെ​യും ജ​നു​വ​രി 14നും  ​കൊ​ല്ല​ത്തു​നി​ന്ന്​  ഉ​ച്ച​ക​ഴി​ഞ്ഞ്​ 3.15ന്​  ​സ്​​പെ​ഷ​ൽ ഫെ​യ​ർ ​െട്ര​യി​ൻ ( 06044) ചെ​ന്നൈ സെ​ൻ​ട്ര​ലി​ലേ​ക്ക്​ ​ പു​റ​പ്പെ​ടും.

ഈ ട്രെയിന്‍ ടിക്കറ്റുകളുടെ ബുക്കിങ് ഒക്ടോബര്‍ 19 ന് രാവിലെ എട്ട് മുതല്‍ റെയില്‍വേ സ്‌റ്റേഷനുകളിലും ഓണ്‍ലൈനായും തുടങ്ങും.