Section

malabari-logo-mobile

പുതിയ സ്‌പോണ്‍സര്‍ഷിപ്പ് നിയമം; മുഴുവന്‍ പ്രവാസികളും വീണ്ടും തൊഴില്‍ കരാറില്‍ ഒപ്പിടണം

HIGHLIGHTS : ദോഹ: പുതിയ സ്‌പോണ്‍സര്‍ഷിപ്പ് നിയമം നിലവില്‍ വന്നാല്‍ മുഴുവന്‍ പ്രവാസികളും വീണ്ടും തൊഴില്‍ കരാര്‍ ഒപ്പിടേണ്ടി വരുമെന്ന് പ്രമുഖ അഭിഭാഷകന്‍. പുതിയ നി...

Untitled-1 copyദോഹ: പുതിയ സ്‌പോണ്‍സര്‍ഷിപ്പ് നിയമം നിലവില്‍ വന്നാല്‍ മുഴുവന്‍ പ്രവാസികളും വീണ്ടും തൊഴില്‍ കരാര്‍ ഒപ്പിടേണ്ടി വരുമെന്ന് പ്രമുഖ അഭിഭാഷകന്‍. പുതിയ നിയമപ്രകാരം ജോലി മാറാവുന്ന കലാവധി കണക്കു കൂട്ടുക ഈ കരാര്‍ ഒപ്പിട്ട തിയ്യതി മുതലായിരിക്കും. ദി പെനിന്‍സുലയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഖത്തറിലെ പ്രമുഖ അഭിഭാഷകനായ യൂസുഫ് അല്‍സമാന്‍ ഇക്കാര്യം വ്യക്തമാക്കിയത്. നിലവിലുള്ള തൊഴില്‍ കരാറുകള്‍ പുതിയ നിയമത്തിന് ബാധകമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഓപണ്‍ കരാര്‍ ആണെങ്കില്‍ പുതിയ നിയമം നിലവില്‍ വന്ന് അഞ്ച് വര്‍ഷത്തിനു ശേഷമാണ് ജോലി മാറാനാവുക. നിശ്ചിത കാലയളവിലേക്കുള്ള കരാര്‍ ആണെങ്കില്‍ ആ കാലാവധിക്കു ശേഷം ജോലി മാറാം. രണ്ട് സാഹചര്യത്തിലും തൊഴില്‍ മന്ത്രാലയത്തിന്റേയും ആഭ്യന്തര മന്ത്രാലയത്തിന്റെയും അനുമതി വേണം. എന്നാല്‍, നിലവിലുള്ള തൊഴിലുടമയുടെ എന്‍ ഒ സി ആവശ്യമില്ല. കരാര്‍ കാലാവധി പൂര്‍ത്തിയാവുന്നതിന് മുമ്പ് ജോലി മാറുന്നെങ്കില്‍ മാത്രമാണ് തൊഴിലുടമയുടെ എന്‍ ഒ സി ആവശ്യമുള്ളത്.

sameeksha-malabarinews

ഇതു പ്രകാരം നിലവില്‍ രാജ്യത്ത് നിരവധി വര്‍ഷം ജോലി ചെയ്ത തൊഴിലാളിയാണെങ്കിലും പുതിയ നിയമം നിലവില്‍ വന്ന ശേഷമുള്ള കാലമാണ് ജോലി മാറ്റത്തിനു പരിഗണിക്കുകയെന്ന് യൂസുഫ് അല്‍സമാന്‍ വ്യക്തമാക്കി.

ജോലി മാറ്റത്തിന് മന്ത്രാലയങ്ങളുടെ അനുമതി വേണമെന്ന നിബന്ധന വച്ചത് ജോലി മാറുന്നത് അധികാരികള്‍ അറിയണമെന്നതിന് മാത്രമാണ്. അത് കേവലം ഔപചാരികത മാത്രമാണ്. രജിസ്‌ട്രേഷന്‍ കാര്യത്തിനു വേണ്ടി മാത്രമാണ് അങ്ങനെയൊരു നിബന്ധന.

നിലവിലുള്ള ജോലി ഉപേക്ഷിച്ചാല്‍ പുതിയ ജോലിക്കായി ഖത്തറിലേക്കു വരണമെങ്കില്‍ രണ്ടു വര്‍ഷം കഴിയണമെന്ന ഉപാധി പുതിയ നിയമം വരുന്നതോടെ ഇല്ലാതാവും. ജോലി ഉപേക്ഷിച്ചോ ജോലിയില്‍ നിന്ന് ഒഴിവാക്കപ്പെട്ടോ രാജ്യം വിട്ടാല്‍ പുതിയ ജോലി ലഭിച്ച ഉടനെ തന്നെ അവര്‍ക്കു രാജ്യത്തേക്കു മടങ്ങാവുന്നതാണ്. ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി വേണമെന്നതു മാത്രമാണ് ഇതിനുള്ള ഉപാധി. ഇതിനു വേണ്ട അപേക്ഷ നല്‍കേണ്ടത് പുതിയ തൊഴിലുടമയാണെന്നും അല്‍സമാന്‍ പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!