സാംസങ്‌ ഗാലക്‌സി എ സീരീസിലെ ഗാലക്‌സി എ9 പുറത്തിറക്കി

samsung galaxy a 9സാംസങ്‌ ഗാലക്‌സി എ സീരീസിലെ ഗാലക്‌സി എ9 പുതിയ മോഡല്‍പുറത്തിറക്കി. സൗത്ത്‌കൊറിയന്‍ കമ്പനിയായ സാംസങ്‌ ഗാലക്‌സി ഈ പുത്തന്‍ മോഡല്‍ ചൈനയിലാണ്‌ ആദ്യമായി മാര്‍ക്കറ്റിലിറക്കിയിരിക്കുന്നത്‌. ആന്‍ഡ്രോയ്‌ഡ്‌ 54.11 ലോലിപോപ്പ്‌ ടെക്‌നോളജിയാണ്‌ ഉപയോഗിച്ചിരിക്കുന്നത്‌. ഡ്യുവല്‍ സിം, മെറ്റല്‍ ഫ്രേം, ഗ്ലാസ്‌ ബോഡി എന്നിവയാണ്‌ ഇതിനുള്ളത്‌.

6 ഇഞ്ച്‌ ഫുള്‍ എച്ച്‌ ഡി ഡിസ്‌പ്ലേയും 1080*1920 പിക്‌സല്‍ റെസല്യൂഷനും ഉണ്ട്‌. 32 ജിബിയാണ്‌ ഇന്‍ബില്‍ട്ട്‌ സ്റ്റോറേജ്‌. മൈക്രോ എസ്‌ ഡി കാര്‍ഡ്‌ വഴി 128 ജിബി വരെയായി ഇത്‌ ഉയര്‍ത്താവുന്നതാണ്‌.

പിന്‍വശത്തെ ക്യാമറ 13 മെഗാപിക്‌സലാണ്‌. എല്‍ ഇ ഡി ഫ്‌ളാഷുള്ള ഇതിന്‌ 8 മെഗാപിക്‌സല്‍ മുന്‍വശത്തെ ക്യാമറയും 4000 എം എ എച്ച്‌ ബാറ്ററി ലൈഫുമുണ്ട്‌.

ബ്ലൂടൂത്ത്‌, വൈഫൈ, എന്‍ എഫ്‌ സി, യുഎസ്‌ബി എന്നിവയാണ്‌ കണക്ടിവിറ്റി ഓപ്‌ഷനുകള്‍. വൈറ്റ്‌, ഗോള്‍ഡ്‌, പിങ്ക്‌ തുടങ്ങിയ നിറങ്ങളില്‍ ഗാലക്‌സി എ9 ലഭ്യമാണ്‌.