Section

malabari-logo-mobile

പുത്തന്‍ രൂപമാറ്റത്തോടെ ഹോണ്ട ജാസ് വരുന്നു

HIGHLIGHTS : വാഹനപ്രേമികള്‍ ഏറെനാളായി ഹോണ്ടയില്‍ നിന്നും പ്രതീക്ഷിക്കുന്ന പുതിയ ഹോണ്ട ജാസ് അടുത്തമാസം വിപണിയില്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. അടുത്തമാസം നടക്കുന്ന...

Next-Gen-2014-Honda-Jazz-Fitവാഹനപ്രേമികള്‍ ഏറെനാളായി ഹോണ്ടയില്‍ നിന്നും പ്രതീക്ഷിക്കുന്ന പുതിയ ഹോണ്ട ജാസ് അടുത്തമാസം വിപണിയില്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. അടുത്തമാസം നടക്കുന്ന ഡല്‍ഹി ഓട്ടോ എക്‌സ്‌പോയിലൂടെ ഈ മോഡല്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്നാണ് സൂചന. അതേ സമയം ഡെട്രോയിറ്റില്‍ നടക്കുന്ന നോര്‍ത്ത് അമേരിക്കന്‍ ഇന്റര്‍നാഷണല്‍ മോട്ടോര്‍ ഷോയില്‍ ജാസ് പ്രദര്‍ശനത്തിനെത്തി. യുഎസ്സില്‍ ഇത് ഹിറ്റ് എന്ന പേരിലാണ് പുറത്തിറക്കുന്നത്.

inner hondaമുമ്പ് പുറത്തിറങ്ങിയ മോഡലുമായി ഏറെ സമാനതകളുണ്ടെങ്കിലും 2015 മോഡല്‍ ജാസിന് പഴയതിലും നേരിയ തോതില്‍ വലുപ്പകുറവുണ്ട്. ഇതിന്റെ നീളം 40 മി.മീ കുറവുണ്ട്. അതേസമയം വീല്‍ബേസ് 30മി.മീ കൂടിയിട്ടുമുണ്ട്. കൂടാതെ 1.5 ലിറ്റര്‍ ഐവി ടെക് പെട്രോള്‍ എഞ്ചിന് 128 ബിഎച്ച്പിയാണ് ശേഷി. ഇന്ത്യയില്‍ 1.2 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ തുടങ്ങിയ വകഭേദങ്ങളാണ് പ്രതീക്ഷിക്കുന്നത്. ഈ പുത്തന്‍മോഡലിന്റെ വില 6 ലക്ഷത്തില്‍ നിന്നും തുടങ്ങുമെന്നാണ് സൂചന.

sameeksha-malabarinews

ഏറെ സ്ഥല സൗകര്യവും നിര്‍മ്മാണ തികവും ഉണ്ടായിരുന്ന ഹാച്ച് ബാക്ക് ആയിരുന്നിട്ട് കൂടി വില്‍പ്പന വിജയം നേടാനാകാതെ പോയതായിരുന്നു മുമ്പ് പുറത്തിറങ്ങിയ ജാസ്. ജാസിന്റെ ഉയര്‍ന്ന വില തന്നെയാണ് ഇതിന്റെ മാര്‍ക്കറ്റ് ഇടിക്കാന്‍ കാരണമായതെന്നാണ് റിപ്പോര്‍ട്ട്. പെട്രോള്‍ എഞ്ചിനുള്ള ഈ മോഡലിന് ആദ്യം 7 ലക്ഷം രൂപയായിരുന്നു വില. എന്നാല്‍ ഇത്രയധികം രൂപക്ക് ഒരു ഹാച്ച് ബാക്കിന് നല്‍കാന്‍ തയ്യാറായിരുന്നില്ല കാര്‍ പ്രേമികള്‍. അതുകൊണ്ട് തന്നെ 2,011 ല്‍ ഈ ജാസിന്റെ വില 1.60 ലക്ഷം രൂപ കുറച്ച ശേഷമാണ് വില്‍പ്പനയില്‍ ചെറിയ മെച്ചമെങ്കിലും വരുത്താന്‍ കമ്പനിക്ക് കഴിഞ്ഞത്. ഇതേ തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ ഹോണ്ട ഈ ജാസിനെ പിന്‍വലിക്കുകയായിരുന്നു.2014-Honda-Fit-Jazz-362

 

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!