Section

malabari-logo-mobile

മഞ്ചേരിയിലും, മാനന്തവാടിയിലും പുതിയ സര്‍ക്കാര്‍ പോളിടെക്‌നിക്കുകള്‍

HIGHLIGHTS : മലപ്പുറം ജില്ലയില്‍ മഞ്ചേരിയിലും, വയനാട്‌ ജില്ലയില്‍ മാനന്തവാടിയിലും സര്‍ക്കാര്‍ പോളിടെക്‌നിക്‌ കോളേജുകള്‍ ഈ വര്‍ഷം പ്രവര്‍ത്തനം ആരംഭിക്കും. മാനന്ത...

മലപ്പുറം ജില്ലയില്‍ മഞ്ചേരിയിലും, വയനാട്‌ ജില്ലയില്‍ മാനന്തവാടിയിലും സര്‍ക്കാര്‍ പോളിടെക്‌നിക്‌ കോളേജുകള്‍ ഈ വര്‍ഷം പ്രവര്‍ത്തനം ആരംഭിക്കും. മാനന്തവാടിയില്‍ സിവില്‍ എഞ്ചിനീയറിംഗ്‌, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്‌, കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്‌ വിഭാഗങ്ങളിലായി 60 സീറ്റുകള്‍ വീതവും മഞ്ചേരിയില്‍ സിവില്‍ എഞ്ചിനീയറിംഗ്‌, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്‌ ഇന്‍സ്‌ട്രുമെന്റ്‌ എഞ്ചിനീയറിംഗ്‌ വിഭാഗങ്ങളിലായി 60 സീറ്റുകള്‍ വീതവും അനുവദിച്ചിട്ടുണ്ട്‌. ഈ പോളിടെക്‌നിക്‌ കോളേജുകളിലേക്കുളള പ്രവേശനത്തിന്‌ ജൂണ്‍ പതിനഞ്ചു വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. ഇതിന്റെ പ്രിന്റ്‌ ഏതെങ്കിലും പോളിടെക്‌നിക്‌ കോളേജില്‍ അപേക്ഷ ഫീസ്‌ സഹിതം ജൂണ്‍ പതിനാറിനകം ഏല്‍പ്പിച്ച്‌ രജിസ്‌ട്രേഷന്‍ നമ്പര്‍ നേടണം. വെബ്‌സൈറ്റ്‌ www.polyadmission.org

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!