പണിതീര്‍ന്നിട്ടും വണ്ടിയോടാതെ പുതിയ താഴേപ്പാലം

തിരൂര്‍ : മാസങ്ങളായി പണി തീര്‍ന്നിട്ടും അപ്രോച്ച് റോഡില്ലാത്തതിനാല്‍ കോടികള്‍ മുടക്കി നിര്‍മ്മിച്ച ഒരുപാലം കാടുപിടിച്ച ്കിടക്കുന്നു. ഏറെ ഗതാഗതകുരുക്കുണ്ടാകുന്ന തിരൂര്‍ നഗരത്തിലെ താഴപ്പാലത്ത് നിര്‍മിച്ച പുതിയപാലമാണ് അപ്രോച്ച് റോഡിന്റെ സ്ഥലമെടുപ്പ് പൂര്‍ത്തിയാകാത്തതിനാല്‍ പണിതീര്‍ന്നിട്ടും ഉപയോഗിക്കാനാകാതെ കിടക്കുന്നത്.

പാലത്തിന്റെ വടക്കേ കരയില്‍ അപ്രോച്ച് റോഡ് നിര്‍മ്മാണത്തിന് സ്വകാര്യവ്യക്തിയില്‍ നിന്ന് സ്ഥലം ഏറ്റെടുക്കാതെയാണ് പാലം നിര്‍മ്മിച്ചത്.

ഈ സ്ഥലം ഏറ്റെടുക്കുന്നതിനെ കുറിച്ച് ആര്‍ഡിഒ വിളിച്ച ചേര്‍ത്ത യോഗത്തില്‍ ധാരണയായെന്നു റിപ്പോര്‍ട്ടുണ്ടെങ്ങിലും ഇതു വരെ യാതൊരു നടപടിക്രമങ്ങളും നടന്നിട്ടില്ല.

എന്നാല്‍ ഈ ഭുമിയുടെ സര്‍വ്വേ നമ്പറിലുള്ള സ്ഥലം സംബന്ധിച്ച് ഭുവടമയും ഇറിഗേഷന്‍ വകുപ്പുമായി കേസ് നിലവിലുള്ളതിനാല്‍ ഈ സ്ഥലം ഏറ്റെടുക്കാന്‍ നിയമപ്രശനങ്ങളുണ്ടെന്നാണ് അധികൃതരില്‍ നിന്നും ലഭിക്കുന്ന വിവരം.
ഇതോടെ കോടികള്‍ മുടക്കി നിര്‍മ്മിച്ച ഈ പാലം ഉപയോഗശുന്യമാക്കി നശിച്ചുപോകുമോ എന്ന ആശങ്കയിലാണ് ജനങ്ങള്‍.