Section

malabari-logo-mobile

ഭൂകമ്പം; മരണ സംഖ്യ പതിനായിരം കടക്കുമെന്ന് നേപ്പാള്‍ പ്രധാനമന്ത്രി

HIGHLIGHTS : കാഠ്മണ്ഡു: ഭൂകമ്പത്തില്‍ മരണസംഖ്യ പതിനായിരം കവിയുമെന്ന് നേപ്പാള്‍ പ്രധാനമന്ത്രി സുശീല്‍ കൊയ്‌രാള. രക്ഷാപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതമാകാകാന്‍

images (1)കാഠ്മണ്ഡു: ഭൂകമ്പത്തില്‍ മരണസംഖ്യ പതിനായിരം കവിയുമെന്ന് നേപ്പാള്‍ പ്രധാനമന്ത്രി സുശീല്‍ കൊയ്‌രാള. രക്ഷാപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതമാകാകാന്‍ അദ്ദേഹം ഉത്തരവിട്ടു.

യുദ്ധകാലാടിസ്ഥാനത്തില്‍ ഗവണ്‍മെന്റിനെക്കൊണ്ട് ആവുന്ന രീതിയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ടെന്നും, ഇത് നേപ്പാളിന് വെല്ലുവിളികള്‍ നിറഞ്ഞ സമയമാണെന്നും അദ്ദേഹം പറഞ്ഞു.

sameeksha-malabarinews

ആഭ്യന്തര മന്ത്രാലയം പുറത്തു വിട്ട ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ പ്രകാരം മരണസംഖ്യ 4349 ആണ്. മരണസംഖ്യ പതിനായിരമായാല്‍ 1934 ലുണ്ടായ ഭൂകമ്പത്തെക്കാളും ഭീകരമായിരിക്കും ഇത്. 1934 ലുണ്ടായ ഭൂകമ്പത്തില്‍ 8500 പേരാണ് മരിച്ചത്.

അടുത്ത ഒരു മാസത്തോളം ചെറിയ രീതിയിലുള്ള തുടര്‍ച്ചലനങ്ങളുണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് നേപ്പാളിലെ നാഷണല്‍ സെസ്‌മോളജിക്കല്‍ സെന്റര്‍ അറിയിച്ചിട്ടുണ്ട്. നേപ്പാളിനെ തകര്‍ത്ത് തരിപ്പണമാക്കുകയും ആയിരങ്ങളുടെ മരണത്തിന് ഇടയാക്കുകയും ചെയ്ത ഭൂകമ്പം എവറസ്റ്റിന്റെ ഉയരത്തെ ബാധിച്ചിട്ടില്ലെന്ന് വിദഗ്ധര്‍ പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!