Section

malabari-logo-mobile

നേപ്പാളില്‍ തുടര്‍ ചലനം;മരണസംഖ്യ 5000 കവിയും

HIGHLIGHTS : കാഠ്മണ്ഢു:ഇന്നലെയുണ്ടായ ഹിമാലയന്‍ ഭഹൂചലനത്തില്‍ മരണ സംഖ്യ അയ്യായിരം കവിയുമെന്ന്‌ നേപ്പാള്‍ സര്‍ക്കാര്‍ വ്യക്തമാക്കി

26EARTHQUAKE_HP_SS-slide-K8HV-jumboകാഠ്മണ്ഢു:ഇന്നലെയുണ്ടായ ഹിമാലയന്‍ ഭഹൂചലനത്തില്‍ മരണ സംഖ്യ അയ്യായിരം കവിയുമെന്ന്‌ നേപ്പാള്‍ സര്‍ക്കാര്‍ വ്യക്തമാക്കി.  പുലര്‍ച്ചെ മൂന്ന് തവണയാണ് ഇന്ന്ഭൂചലനമുണ്ടായത്. ഇന്നലത്തെ ഭൂചലനത്തില്‍ മരണ സംഖ്യ 1800 ആയെന്നാണ് റിപ്പോര്‍ട്ടുകള്‍.

റിക്ടര്‍ സ്‌കെയിലില്‍ 7.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം എട്ട് ദശാബ്ദങ്ങള്‍ക്കിടയിലെ ഏറ്റവും വലിയ പ്രകൃതി ദുരന്തമാണ് നേപ്പാളിലുണ്ടാക്കിയത്. കാഠ്മണ്ഡുവും പൊഖ്‌റയും ലളിത്പൂറും കുലുക്കത്തില്‍ തകര്‍ന്നടിഞ്ഞു. പൈതൃക നിര്‍മ്മിതികളുള്‍പ്പെടെ നിരവധി കെട്ടിടങ്ങള്‍ നിലംപൊത്തി. കെട്ടിടാവിഷ്ടങ്ങളില്‍ നിരവധി പേര്‍ ഇപ്പോഴും കുടുങ്ങി ക്കിടക്കുന്നുണ്ട്.

sameeksha-malabarinews

അര്‍ധരാത്രിയും രക്ഷാ പ്രവര്‍ത്തനം തുടര്‍ന്നു. ഇന്ത്യ ഉള്‍പ്പെടെയുളള രാജ്യങ്ങളുടെ സഹായത്തോടെയാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. ഭൂചലനത്തിന്റെ തുടര്‍ ചലനങ്ങള്‍ രാത്രി ഉണ്ടായത് പരിഭ്രാന്തി പരത്തിയിട്ടുണ്ട്. കാഠ്മണ്ഡുവിലെ ത്രിഭുവന്‍ വിമാനത്താവളം അടച്ചിരിക്കുകയാണ്. വാര്‍ത്താവിനിമയ സംവിധാനം താറുമാറായി. മൂന്ന് ലക്ഷത്തിലധികം വിദേശ വിനോദ സഞ്ചാരികള്‍ നേപ്പാളില്‍ കുടുങ്ങി കിടക്കുകയാണ്. ചൈന, പാകിസ്ഥാന്‍, ബംഗ്ലാദേശ്, ഭൂട്ടാന്‍, എന്നിവിടങ്ങളിലും ഭൂചലനമുണ്ടായി.

അതിനിടെ നേപ്പാളില്‍ നിന്നുള്ള 158 ഇന്ത്യക്കാര്‍ ദില്ലിയിലെത്തി. അഞ്ഞൂറിലധികം ഇന്ത്യക്കാര്‍ ഇപ്പോഴും നേപ്പാളില്‍ കുടുങ്ങി കിടക്കുന്നതായാണ് വിവരം. അറുപതോളം പേരാണ് ഉത്തരേന്ത്യയില്‍ ഭൂചലനത്തില്‍ മരിച്ചത്. വ്യോമസേനയുടെ പ്രത്യേക വിമാനങ്ങളിലാണ് ഇന്ത്യക്കാരെ ദില്ലിയിലെത്തിച്ചത്. 55 പേരടങ്ങന്ന സംഘമാണ് ആദ്യമെത്തിയത്. രണ്ടാമത്തെ വിമാത്തില്‍ 103 ഇന്ത്യക്കാരാണുണ്ടായിരുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!