നേപ്പാള്‍ ഭൂചലനത്തില്‍ മരിച്ചവരില്‍ 41 ഇന്ത്യക്കാരും

Nepal-earthquake-3ന്യൂഡല്‍ഹി: നേപ്പാളില്‍ ഏപ്രില്‍ 25 നുണ്ടായ ഭൂചലനത്തില്‍ മരിച്ചവരില്‍ 41 ഇന്ത്യക്കാരും ഉള്ളതായി ഒദ്യോഗിക കണക്ക്. ആകെ 57 വിദേശികള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും നേപ്പാള്‍ പോലീസ് തിങ്കളാഴ്ച വ്യക്തമാക്കി. ഇതിനകം 7,276 പേരാണ് മരണപ്പെട്ടത്.

14,267 പേര്‍ക്ക് പരുക്കേറ്റതായും പോലീസ് അറിയിച്ചു. പരുക്കേറ്റവരില്‍ 10 പേര്‍ ഇന്ത്യക്കാരാണ്. പ്രതീക്ഷിച്ചതിലും വളരെ കൂടുതലാണ് മരണനിരക്കെന്നും ധനമന്ത്രി രാം ശരണ്‍ മഹത് പറഞ്ഞു.

അതേസമയം, ഗോരഖിലെ ഒറ്റപ്പെട്ട ഗ്രാമത്തില്‍ നിന്ന് 22 ബുദ്ധ സന്യാസികളെ ഇന്ത്യന്‍ വ്യോമസേന രക്ഷപ്പെടുത്തി. ഹിനാങ് ഗോപയില്‍ നിന്നാണ് ഇവരെ കണ്ടെത്തിയതെന്ന് ഇന്ത്യന്‍ എംബസി വ്യക്തമാക്കി. ഇന്ത്യന്‍ പര്‍വ്വതാരോഹകനായ അര്‍ജുന്‍ വാജ്‌പേയിയെ നേപ്പാള്‍ സൈന്യം പര്‍വ്വത മേഖലയില്‍ നിന്നും രക്ഷപ്പെടുത്തി.