Section

malabari-logo-mobile

നെല്‍സണ്‍ മണ്ടേല അന്തരിച്ചു

HIGHLIGHTS : വര്‍ണ്ണവിവേചനത്തിനുമെതിരായ ആഫ്രിക്കയിലെ കറുത്തവര്‍ഗ്ഗക്കാരന്റ പോരാട്ടത്തിന്റെ പ്രതീകവും ദക്ഷിണാഫ്രിക്കയുടെ മുന്‍പ്രസിഡന്റുമായ നെല്‍സണ്‍ മണ്ഡേല(95) ...

art-nelson-mandela-620x349ജോഹനസ്ബര്‍ഗ് : വര്‍ണ്ണവിവേചനത്തിനുമെതിരായ ആഫ്രിക്കയിലെ കറുത്തവര്‍ഗ്ഗക്കാരന്റ പോരാട്ടത്തിന്റെ പ്രതീകവും ദക്ഷിണാഫ്രിക്കയുടെ മുന്‍പ്രസിഡന്റുമായ നെല്‍സണ്‍ മണ്ഡേല(95) അന്തരിച്ചു. ദീര്‍ഘകാലമായി ശ്വാസകോശസംബന്ധമായ അസുഖങ്ങള്‍ കാരണം കിടപ്പിലായിരുന്ന അദ്ദേഹം ഇന്ന് രാവിലെയാണ് ഈ ലോകത്തോട് വിടപറഞ്ഞത്. ജോഹനസ്ബര്‍ഗ്ഗിലെ സ്വവസതിയില്‍ വച്ചായിരുന്ന അന്ത്യം. ഇപ്പോഴത്തെ പ്രസിഡന്റ് ജേക്കബ് സുമോയാണ് ദക്ഷിണാഫ്രിക്കന്‍ ദേശീയ ടിവിയിലൂടെ ഈ പോരാളിയുടെ മരണവാര്‍ത്ത ലോകത്തെ അറിയിച്ചത്. സംസകാരം അടുത്ത ശനിയാഴ്ച നടക്കും

 

1918 ജുലൈ 18ന് ദക്ഷിണാഫ്രിക്കയിലെ മവേസയിലാണ് മണ്ടേലയുടെ ജനനം. നീതിക്കും വര്‍ണ്ണവിവേചനത്തിനെതിരെയുമുള്ള പോരാട്ടത്തില്‍ 27 വര്‍ഷം ജയില്‍വാസം അനുഭവിച്ചിട്ടുണ്ട് ഈ ലോക നേതാവ്. 1993 ല്‍ അദ്ദേഹത്തിന് സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചിട്ടുണ്ട്. ഇന്ത്യ അദ്ദേഹത്തെ ഭാരതരത്‌നം നല്‍കി ആദരിച്ചിട്ടുണ്ട്.

sameeksha-malabarinews

1994ല്‍ ദക്ഷിണാഫ്രിക്കയുടെ ആദ്യത്തെ കറുത്തവര്‍ഗ്ഗക്കാരനായ പ്രസിഡന്റായി അദ്ദേഹത്തെ തിരഞ്ഞെടുത്തു.
2004ല്‍ അദ്ദേഹം പൊതുജീവിതം അവസാനിപ്പിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!