നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്

ആലപ്പുഴ: നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന് ആലപ്പുഴ പുന്നമടക്കായലില്‍ നടക്കും. 65 ാമത് ജലമേളയില്‍ 24 ചുണ്ടന്‍ വളളങ്ങള്‍ ഉള്‍പ്പെടെ 78 കളിവള്ളങ്ങളാണ് പങ്കെടുക്കുന്നത്. രാവിലെ 11 മണിയോടെ ചെറുവള്ളങ്ങളുടെ ഹീറ്റ്‌സ് മത്സരങ്ങള്‍ ആരംഭിക്കും. ഉച്ചയ്ക്ക് രണ്ട് മണിത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ജലമേള ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. തുടര്‍ന്നായിരിക്കും വിജയിയെ തീരുമാനിക്കുന്ന ചുണ്ടന്‍വള്ളങ്ങളുടെ പോരാട്ടം നടക്കു.

നഗരങ്ങളിലെ തിരക്ക് നിയന്ത്രിക്കാന്‍ രാവിലെ മുതല്‍ തന്നെ കര്‍ശനമായ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.