നീറ്റ് പരീക്ഷ;ദേഹപരിശോധന നടത്തിയ 4 അധ്യാപികമാര്‍ക്ക് സസ്‌പെന്‍ഷന്‍

കണ്ണൂര്‍: അഖിലേന്ത്യ പ്രവേശന പരീക്ഷയായ നീറ്റിനെത്തിയ വിദ്യാര്‍ത്ഥിയുടെ അടിവസ്ത്രം അഴിപ്പിച്ച് പരിശോധന നടത്തിയ സംഭവത്തില്‍ നാല് അധ്യാപികമാരെ സസ്‌പെന്‍ഡ് ചെയ്തു. അധ്യാപികമാരെ ഒരുമാസത്തേക്ക് അന്വേഷണ വിധേയമായാണ് സസ്‌പെന്‍ഡ് ചെയ്തതെന്ന് മാനേജ്‌മെന്റ് അറിയിച്ചു. കണ്ണൂര്‍ കുഞ്ഞിമംഗലം ടിസ്സ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അധ്യാപികമാരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.നീറ്റ്​ പ​രീ​ക്ഷ​ക്കെ​ത്തി​യ കാ​സ​ർ​േ​കാ​ട്​ ജി​ല്ല​യി​ലെ വി​ദ്യാ​ർ​ഥിയുടെ പരാതിയിലാണ്​ നടപടി.

വിദ്യാർഥിയുടെ അ​ടി​വ​സ്​​ത്ര​ത്തി​​​െൻറ ഹു​ക്ക്​ ലോ​ഹ​മാ​യ​തി​നാ​ൽ പരിശോധനാ ഉപകരണത്തിൽ ബീപ്പ്​ ശബ്​ദം വന്നതിനെ തുടർന്ന്​ ഹാളിൽ പ്ര​വേ​ശിക്കാൻ കഴിയില്ലെന്നും അത്​ അഴിച്ചുമാറ്റി പരീക്ഷ എഴുതാൻ ആവശ്യപ്പെടുകയുമായിരുന്നു. സംഭവത്തിൽ പ്രതിഷേധമുയർന്നതോടെ മനുഷ്യാവകാശ കമീഷൻ സ്വമേധയാ കേസെടുത്തിരുന്നു.