നീറ്റ് ഫലം പ്രസിദ്ധീകരിക്കാന്‍ മദ്രാസ് ഹൈക്കോടതി സ്‌റ്റേ

മധുര: എംബിബിഎസ്, ബിഡിഎസ് പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ ഫലം പ്രസിദ്ധീകരിക്കുന്നതിന് മദ്രാസ് ഹൈക്കോടതി മധുര ബെഞ്ച് സ്‌റ്റേ ചെയ്തു. തിരുച്ചി സ്വദേശി ശക്തി മലര്‍കൊടിയുള്‍പ്പെടെ കുറച്ച് വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവിട്ടത്.

ത​മി​ഴ്, ഇം​ഗ്ലീ​ഷ്​ ചോ​ദ്യ​പേ​പ്പ​റു​ക​ളി​ൽ വ​ൻ വ്യ​ത്യാ​സ​മു​ണ്ടെ​ന്നാ​ണ്​ ഹ​ര​ജി​ക്കാ​രു​ടെ പ​രാ​തി. പ​രീ​ക്ഷ റ​ദ്ദാ​ക്കി ഒ​രേ ചോ​ദ്യ​പേ​പ്പ​റി​​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ൽ വീ​ണ്ടും ന​ട​ത്ത​ണ​മെ​ന്നാ​ണ്​ ആ​വ​ശ്യം.

ജൂ​ൺ ഏ​ഴി​ന​കം വി​ശ​ദീ​ക​ര​ണം ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ സി.​ബി.​എ​സ്.​ഇ സെ​ക്ര​ട്ട​റി, ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ കൗ​ൺ​സി​ൽ, കേ​ന്ദ്ര ആ​രോ​ഗ്യ വ​കു​പ്പ്​ എ​ന്നി​വ​ർ​ക്ക്​ ജ​സ്​​റ്റി​സ്​ എം.​വി. മു​ര​ളീ​ധ​ര​ൻ നോ​ട്ടീ​സ​യ​ച്ചു.