നീറ്റ് പരീക്ഷ; വിദ്യാര്‍ത്ഥിയുടെ വസ്ത്രമഴിപ്പിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

തിരുവനന്തപുരം: നീറ്റ് പരീക്ഷക്കെത്തിയ വിദ്യാര്‍ത്ഥികളുടെ വസ്ത്രമഴിപ്പിച്ച് പരിശോധിച്ച സിബിഎസ്ഇ നടപടിക്കെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രമടക്കം അഴിപ്പിച്ചുള്ള പരിശോധന അതിരുകടന്നതാണെന്നും  സംഭവത്തില്‍ സിബിഎസ്ഇ റീജ്യണല്‍ ഡയരക്ടര്‍ വിശദീകരണം നല്‍കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു .കൂടാതെ കണ്ണൂര്‍ ജില്ല പോലീസ് മേധാവി വിഷയം അന്വേഷിക്കണം .

ഈ വിഷയത്തില്‍ ഉന്നതതല അന്വേഷണം വേണമെന്നും കേന്ദ്ര മനുഷ്യാവകാശ കമ്മീഷന്‍ ഇടപ്പെടണമെന്നും മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു. ഇന്നലെയായിരുന്നു നീറ്റ് പരീക്ഷ. കണ്ണൂരില്‍ ഒരു പരീക്ഷാ കേന്ദ്രത്തില്‍ അടിവസ്ത്രങ്ങള്‍ വരെ അഴിച്ചു വെപ്പിച്ചതായി വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പരാതി നല്‍കിയിരുന്നു .