നെടുവ ഗവണ്‍മെന്റ് സ്‌കൂളില്‍ മൂന്നാംതവണയും മോഷണം

പരപ്പനങ്ങാടി : ഹൈസ്‌കൂള്‍ പദവി ലഭിച്ച നെടുവയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ ഈ വര്‍ഷത്തെ മൂന്നാമത്തെ മോഷണം. കോണ്‍ഫറന്‍സ് ഹാളിലേക്കുള്ള ഇരുമ്പുഗേറ്റിന്റെ പൂട്ട് തകര്‍ത്താണ് മോഷണം. സ്‌കൂളിലെ പുതിയ കോണ്‍ഫറന്‍സ് ഹാളില്‍ സ്ഥാപിച്ച അഞ്ച് സീലിങ്ങ് ഫാനുകള്‍ കഴിഞ്ഞ ദിവസം രാത്രി മോഷ്ടാക്കള്‍ കൊണ്ടു പോയി.

രണ്ടാഴ്ച മുമ്പ് സ്‌കൂളിലെ പൈപ്പിന്റെ എട്ട് പിച്ചള ടാപ്പുകളും ഫിറ്റിങ്ങുകളും മോഷണം പോയിരുന്നു.

കഴിഞ്ഞ മധ്യവേനലവധിക്ക് സ്‌കൂള്‍ അടച്ചപ്പോള്‍ ഓഫീസ് മുറിയില്‍ സൂക്ഷിച്ച മൂന്ന് കമ്പ്യൂട്ടറുകള്‍, മോണിട്ടറുകള്‍, യുപിഎസ് എന്നിവയും മോഷണം പോയിരുന്നു. പരപ്പനങ്ങാടി പോലീസ് അനേ്വഷണം തുടങ്ങി.