നെടുമ്പാശ്ശേരിയില്‍ രാജ്യാന്തരവിമാനങ്ങള്‍ ഇന്ന് മുതല്‍ പുതിയ ടെര്‍മിനലില്‍ നിന്ന്

കൊച്ചി:  നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ പുതിയ രാജ്യാന്തരടെര്‍മിനല്‍ ടി 3 ഇന്ന് മുതല്‍ പൂര്‍ണ്ണമായും പ്രവര്‍ത്തിച്ച് തുടങ്ങും.
9.20ന് ഈ ടെര്‍മിനില്‍ നിന്ന്
ആദ്യവിമാനമായ എയര്‍ ഇന്ത്യയുടെ ദൈബു ഡ്രീംലൈനര്‍ പറന്നുയരും. ഇന്ന് ഉച്ചയോടെ എല്ലാ രാജ്യാന്തരവിമാനങ്ങളുടെ ഇവിടെ നിന്നായിരിക്കും പുറപ്പെടുക.
ഇന്ന് ഉച്ചയക്ക് ശേഷും എല്ലാ രാജ്യാന്തരവിമാനങ്ങളുടെയും വരവ് ടി-3യിലായിരിക്കും. ആദ്യം ദോഹയില്‍ നിന്നുള്ള ഖത്തര്‍ എയര്‍വേയ്‌സിന്റെ വിമാനമായിരിക്കും ആദ്യമെത്തുക എന്നാണ് കരുതുന്നത്.
പുതിയ ടെര്‍മിനിലന്റെ സുരക്ഷാചുമതല ശനിയാഴ്ച തന്നെ സിഐഎസ്എഫ് ഏറ്റെടുത്തിരുന്നു. 150 ഓളം ഭടന്‍മാരായെണ് സുരക്ഷാഡ്യൂട്ടികള്‍ക്ക് നിയോഗിച്ചിരിക്കുന്നത്.