എന്‍ഡി ടിവി സര്‍വ്വേ:യുഡിഎഫ് 10;എല്‍ഡിഎഫ് 10

swing-to-LDF_650ദില്ലി:വരുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫിനും എല്‍ഡിഎഫിനും 10 വീതം സീറ്റുകള്‍ ലഭിക്കുമെന്ന് എന്‍ഡിടിവിയുടെ അഭിപ്രായ സര്‍വ്വേ റിപ്പോര്‍ട്ട്. ബിജെപി കേരളത്തില്‍ ഇത്തവണയും അക്കൗണ്ട് തുറക്കില്ലെന്നും സര്‍വ്വേ പറയുന്നു. ആദ്യഘട്ട തെരഞ്ഞെടുപ്പ് പോളിംഗ് നടക്കാന്‍ 10 ദിവസം ബാക്കി നില്‍ക്കെയാണ് റൊണോയി റോയ് ഉള്‍പ്പടെയുള്ള പ്രമുഖ രാഷ്ട്രീയ നിരീക്ഷകരടങ്ങിയ ഹന്‍സ റിസേര്‍ച്ചാണ് കേരളത്തില്‍് എന്‍ഡിടിവിക്ക് വേണ്ടി സര്‍വ്വേ നടത്തിയത്.

പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിക്ക് കേരളത്തില്‍ നിന്ന് കൂടുതല്‍ പേര്‍ നിര്‍ദേശിച്ചത് രാഹുല്‍ ഗാന്ധിയെയായിരുന്നു. 52 ശതമാനം പേരാണ് രാഹുല്‍ഗാന്ധിയെ പിന്തുണച്ചത് എന്നാല്‍ ബിജെപിയെ പന്‍തുണയ്ക്കുന്നവരില്ലെങ്കിലും നരേന്ദ്രമോഡിക്ക് 22 ശതമാനം പിന്തുണകിട്ടി.

നിലവിലെ പ്രധാനമന്ത്രിയായ മന്‍മോഹന്‍സിങിനെ 6 ശതമാനം പേര്‍ പിന്‍തുണച്ചപ്പോള്‍ അരവിന്ദ് കെജരിവാളിനും 6 ശതമാനത്തിന്റെ പിന്തുണ കേരളത്തില്‍ ലഭിക്കുന്നു.

സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നതിന് മുമ്പ് ഏഷ്യാനെറ്റ് നടത്തിയ അഭിപ്രായ സര്‍വ്വേയില്‍ യുഡിഎഫിന് 13 സീറ്റും എല്‍ഡിഎഫിന് 7 സീറ്റുമാണ് പ്രവചിച്ചിരുന്നത്. പുതിയ സര്‍വ്വേ ഫലമനുസരിച്ച് പ്രചരണം മുറുകുന്നതോടെ എല്‍ഡിഎഫിന് മുന്‍തൂക്കം ലഭിക്കുന്നതായാണ് സര്‍വ്വേ നല്‍കുന്ന സൂചന.