നാദിര്‍ഷയുടെ സോഹദരന്റെ മൊഴിയെടുത്തു

ആലുവ: നടിയെ ആക്രമിച്ച കേസില്‍ സംവിധായകനും നടനുമായ നാദിര്‍ഷയുടെ സഹോദരന്‍ സമദിന്റെ മൊഴിയെടുത്തു. ആലുവ പോലീസ് ക്ലബ്ബിലേക്ക് വിളിച്ചുവരുത്തിയാണ് മൊഴിയെടുത്തത്. ദിലീപിനെതിരായ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് പോലീസ്. ഇതിന്റെ ഭാഗമായി ദിലീപിന്റെ താരഷോകളില്‍ പങ്കെടുത്ത പലരുടെയും മൊഴി എടുക്കുന്നതിന്റെ ഭാഗമായാണ് സമദിന്റെ മൊഴിയും എടുത്തത്.

ഗായനായ സമദ് ദിലീപിന്റെ സ്റ്റേജ് ഷോകളിലും സിമകളിലും സജീവ സാന്നിധ്യമായിരുന്നു. ഒരുമാസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് പോലീസ്.