ഉഴവുര്‍ വിജയന്‍ അന്തരിച്ചു

കൊച്ചി : എന്‍സിപി സംസ്ഥാന പ്രസിഡന്റ് ഉഴവുര്‍ വിജയന്‍(60) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് ഇന്ന് രാവിലെ 6.45 മണിയോടെയാണ് അന്ത്യം.
കരള്‍, ഹൃദയസംബന്ധമായ അസുഖങ്ങള്‍ കാരണം ഒരു മാസത്തോളമായി ചികിത്സയിലായിരുന്നു. കഴിഞ്ഞയാഴചയാണ് ഇദ്ദേഹത്തെ കൊച്ചിയെ ആശുപ്ത്രിയിലേക്ക് മാറ്റിയത്.
ഞായറാഴ്ച രാവിലെ കോട്ടയത്തേക്ക് കൊണ്ടുപോകുന്ന മൃതദേഹം ഉച്ചക്ക് 12 മണി മുതല്‍ വൈകീട്ട് 4 മണി വരെ തിരുനക്കര മൈതാനിയില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും
തുടര്‍ന്ന കുറിച്ചിത്താനത്തെ വീട്ടിലെക്ക് കൊണ്ടുപോകും. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്കാണ് സംസ്‌ക്കാരം.
കോണ്‍ഗ്രസ് പ്രവര്‍ത്തകനായി രാഷ്ട്രീയപ്രവര്‍ത്തനം ആരംഭിച്ച അദ്ദേഹം പിന്നീട് എന്‍സിപിയിലേക്കും ഇടതുപക്ഷത്തേക്കും എത്തുകയായിരുന്നു. നര്‍മ്മരസം തുളമ്പുന്ന അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രസംഗങ്ങള്‍ക്ക് വലിയനിലയില്‍ ശ്രോതാക്കളുമുണ്ടായിരുന്നു.

രണ്ട് തവണ കോട്ടയം ജില്ലകൌെണ്‍സിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഉഴവൂര്‍ 2001 കെഎം മാണിക്കെതിരെ പാലാ മണ്ഡലത്തിലനിന്ന് നിയമസഭയിലേക്ക് മത്സരിച്ചിരുന്നു
വള്ളിച്ചിറ നെടിയാമറ്റത്തില്‍ ചന്ദ്രമണിയമ്മയാണ് ഭാര്യ. മക്കള്‍: വന്ദന, വര്‍ഷ