പാക് പ്രധാനമന്ത്രിയുടെ വീട് പ്രക്ഷോഭകാരികള്‍ വളഞ്ഞു.

AIR INDIA copyഇസ്ലാമാബാദ്: പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെറീഫ് പ്രധാനമന്ത്രി സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭകാരികള്‍ അദേഹത്തിന്റെ ഔദ്യോഗിക വസതി വളഞ്ഞു. സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സ്ത്രീ മരിച്ചു. 300 ഓളം പേര്‍ക്ക് പരിക്കേറ്റു.

പ്രക്ഷേഭകാരികളെ പിരിച്ചുവിടാനായി പോലീസ് കണ്ണീര്‍വാതകവും റബ്ബര്‍ ബുള്ളറ്റും പ്രയോഗിച്ചു. ഷെറീഫിന്റെ രാജി ആവശ്യപ്പെട്ട് രണ്ടാഴ്ചയായി പാര്‍ലമെന്റിന് പുറത്ത് പ്രക്ഷോഭകാരികള്‍ സമരം നടത്തി വരികയായിരുന്നു. ശനിയാഴ്ച അര്‍ധരാത്രിയോടെയാണ് ആയിരക്കണക്കിന് വരുന്ന പ്രതിക്ഷേധക്കാര്‍ പാര്‍ലമെന്റിലേക്കും സമീപമുള്ള പ്രധാനമന്ത്രിയുടെ വസതിയിലേക്കും മാര്‍ച്ച് ആരംഭിച്ചത്.
പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ മുന്‍ക്രിക്കറ്റ് താരവും തെഹ്രീക് ഇന്‍സാഫ് പാര്‍ട്ടി നേതാവുമായ ഇമ്രാന്‍ ഖാന്‍, മിതവാദി പുരോഹിതന്‍ താഹിര്‍ ഉല്‍ ഖാദിരി എന്നിവര്‍ സമരവേദി മാറ്റുകയാണെന്ന് പ്രഖ്യാപിച്ചതിനെ തുടര്‍ന്നായിരുന്നു നീക്കം. പ്രക്ഷോഭത്തെ തുടര്‍ന്ന് നവാസ് ഷെറീഫ് വെള്ളിയാഴ്ചതന്നെ സഹായികള്‍ക്കൊപ്പം ലാഹോറിലെ വസതിയിലേക്ക് പോയിരുന്നു.

പ്രതിഷേധം രൂക്ഷമായതോടെ നിലവിലെ 20,000 സൈനീകര്‍ക്ക് പുറമെ കൂടൂതല്‍ സൈന്യത്തെ വിന്യസിപ്പിച്ചിരിക്കുകയാണിവിടെ.