നാവികസേന വിമാനം തകര്‍ന്നുവീണു: രണ്ടു പേരെ കാണാതായി

indian-navy_759പനാജി: ഗോവയില്‍ നാവിക സേന നിരീക്ഷണ വിമാനം കടലില്‍ തകര്‍ന്നു വീണ്ു പൈലറ്റിനെ അടക്കം രണ്ടു പേരെ കാണാതായി. വിമാനത്തിലുണ്ടായിരുന്ന മറ്റൊരു പൈലറ്റ് കമാന്‍ഡര്‍ കെ ജോഷിയെ രക്ഷപ്പെടുത്തിയിട്ടുണ്ട്.

ഹന്‍സ നാവികസേന ആസ്ഥാനത്ത് നിന്നുമാണ് വിമാനം പറന്നുയര്‍ന്നത്. ചൊവ്വാഴ്ച രാത്രി 11 ഓടെയാണ് ഡോണിയര്‍ വിമാനം ഗോവയില്‍നിന്ന് 25 നോട്ടിക്കല്‍ മൈല്‍ തെക്കുപടിഞ്ഞാറ് കടലില്‍ തകര്‍ന്നുവീണത്.

കാണാതായവര്‍ക്കുവേണ്ടിയുടെ തിരച്ചില്‍ നാവികസേന നടത്തുന്നുണ്ട്. ആറ് കപ്പലുകളും ചെറുവിമാനങ്ങളും ഉപയോഗിച്ചാണ് തിരച്ചില്‍ നടത്തുന്നത്. തകര്‍ന്നുവീണ വിമനവുമായി രാത്രി 10.8 നാണ് അവസാനം ബന്ധപ്പെടാന്‍ കഴിഞ്ഞതെന്ന് വ്യോമസേനാ വൃത്തങ്ങള്‍ പറഞ്ഞു.