Section

malabari-logo-mobile

എണ്ണവില തകര്‍ച്ച;ഖത്തര്‍ പ്രകൃതിവാതക രംഗത്ത്‌ ചുവടുറപ്പിക്കുന്നു

HIGHLIGHTS : ദോഹ: എണ്ണവില തകര്‍ച്ച നേരിട്ടതോടെ പ്രകൃതി വാതകത്തിന്റെ ആഗോള വിപണിയില്‍ സാന്നിധ്യം ശക്തമാക്കാന്‍ ഒരുങ്ങുകയാണ്‌ ഖത്തര്‍. പ്രകൃതി വാതകത്തിന്റെ വില കുറ...

download (3)ദോഹ: എണ്ണവില തകര്‍ച്ച നേരിട്ടതോടെ പ്രകൃതി വാതകത്തിന്റെ ആഗോള വിപണിയില്‍ സാന്നിധ്യം ശക്തമാക്കാന്‍ ഒരുങ്ങുകയാണ്‌ ഖത്തര്‍. പ്രകൃതി വാതകത്തിന്റെ വില കുറച്ചു നല്‍കി വിപണി വിപുലീകരിക്കാനാണ്‌ സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഖത്തറിന്റെ ശ്രമം. കഴിഞ്ഞ ഡിസംബറിലാണ്‌ ഖത്തറും ഇന്ത്യയും തമ്മില്‍ ദ്രവീകൃത പ്രകൃതിവാതകത്തിന്റെ ഇറക്കുമതി സംബന്ധിച്ച്‌ പുതിയ കരാറിലെത്തിയത്‌. നേരത്തെ നിലനിന്നിരുന്ന 25 വര്‍ഷത്തെ കരാര്‍ പ്രകാരമുള്ള വിലയേക്കാള്‍ പകുതി വിലയ്‌ക്ക്‌ പ്രകൃതിവാതകം ഇന്ത്യയ്‌ക്ക്‌ നല്‍കാന്‍ പുതിയ കരാര്‍ പ്രകാരം ഖത്തര്‍ സമ്മതിച്ചിട്ടുണ്ട്‌. പുതിയ നിരക്കു പ്രകാരമുള്ള ദ്രവീകൃത പ്രകൃതി വാതകവുമായി ഖത്തറില്‍ നിന്നുള്ള ആദ്യ കപ്പല്‍ ഇക്കഴിഞ്ഞ ബുധനാഴ്‌ച ഇന്ത്യയിലെത്തി.

കുറഞ്ഞ നിരക്കില്‍ പാക്കിസ്ഥാനും പ്രകൃതിവാതകം നല്‍കാമെന്ന്‌ ഖത്തര്‍ സമ്മതിച്ചിട്ടുണ്ട്‌. ഖത്തറില്‍ നിന്ന്‌ പ്രകൃതി വാതക ഇറക്കുമതി വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട്‌ പതിനഞ്ചുവര്‍ഷ കാലയളവില്‍ ദീര്‍ഘകാല കരാര്‍ പാകിസ്ഥാന്‍ ഉടന്‍ ഒപ്പുവെക്കുമെന്നാണ്‌ സൂചന. ദീര്‍ഘകാല കരാര്‍ പ്രകാരം ഖത്തറില്‍ നിന്ന്‌ 200 നും 400 മില്യണ്‍ സ്റ്റാന്റേര്‍ഡ്‌ ക്യുബിക്‌ ഫീറ്റിനുമിടയില്‍ ഇറക്കുമതി ചെയ്യാനാകുമെന്നാണ്‌ പാക്കിസ്ഥാന്‍ പ്രതീക്ഷിക്കുന്നത്‌. ഇതോടെ പാകിസ്ഥാനിലെ പ്രകൃതിവാതക ദൗര്‍ലഭ്യത്തിന്‌ ഒരുപരിധിവരെ പരിഹാരമാകുമെന്നാണ്‌ വിലയിരുത്തപ്പെടുന്നത്‌. പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ്‌ ഷെരീഫ്‌ ഉടന്‍ ഖത്തര്‍ സന്ദര്‍ശിക്കുമെന്ന്‌ അറിയിച്ചിട്ടുണ്ട്‌.

sameeksha-malabarinews

ഖത്തറന്റെ ഈ പുതിയ രംഗത്തേക്കുള്ള ചുവടുമാറ്റം റോയല്‍ ഡച്ച്‌ ഷെല്‍ ഉള്‍പ്പെടെയുള്ള വനന്‍കിട കമ്പനികള്‍ക്ക്‌ വന്‍ തിരിച്ചടിയാകുമെന്നാണ്‌ റിപ്പോര്‍ട്ട്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!