ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ജില്ലയില്‍ നട്ടുവളര്‍ത്തുത് 4,85,000 വൃക്ഷ തൈകള്‍

മലപ്പുറം: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജില്ലയില്‍ നട്ടുവളര്‍ത്തുതിന് ഹരിത കേരളം മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിതരണം ചെയ്തത് 4,85,000 ചെടികള്‍. ഇതില്‍ കൃഷി വകുപ്പ് ഒരുലക്ഷം ചെടികളും സമൂഹ്യ വനവത്ക്കരണ വിഭാഗം 385000 ചെടികളുമാണ് നട്ടുവളര്‍ത്താനായി നല്‍കിയത്. സന്നദ്ധസംഘടനകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, സ്‌കൂള്‍ വിദ്യാര്‍ഥികള്‍, കുടുംബശ്രീ തുടങ്ങിയവരാണ് ചെടികള്‍ ഏറ്റുവാങ്ങി സാമൂഹിക വനവല്‍ക്കരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത്. ജില്ലയിലെ രണ്ട് നഴ്‌സറികളിലായിട്ടാണ് ചെടികള്‍ തയ്യാറാക്കിയത്. മുണ്ടുപറമ്പിലുള്ള നഴ്‌സറിയില്‍ 2,10,000 ചെടികളും നിലമ്പൂര്‍ ഉണിചന്തത്തിലുള്ള നഴ്‌സറിയില്‍ 1,75,000 ചെടികളുമാണ് ഒരുക്കിയത്.

14 ഓളം വ്യത്യസ്ഥ ഇനത്തിലുള്ള ചെടികളില്‍ മഹാഗണി, ഉങ്ങ്, വേപ്പ്, നെല്ലി, മുരിങ്ങ, പ്ലാവ്, പുളി, കൊന്ന, സീതപഴം, പേരക്ക, കുമിഴ് എന്നിവയുള്‍പ്പെടും. ജില്ലയിലെ 1202 സ്‌കൂളുകള്‍ക്ക് എന്റെ മരം പദ്ധതിയില്‍ 1,47,500 ചെടികള്‍ വിതരണം ചെയ്തു. 30 കോളേജുകള്‍ക്കായി 7,000 ചെടികളും നല്‍കി. 101 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കായി 95,000 ചെടികളും നല്‍കി. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് 31,000 ചെടികളും എട്ട് മതസ്ഥാപനങ്ങള്‍ക്കായി 19,000 ചെടികളും നല്‍കി. സദ്ധ സംഘടനകള്‍ 32,000, കുടുംബശ്രീ 4500 ഇതിനു പുറമെ എന്‍.സി.സി, എസ്.പി.സി, എന്‍.എസ്.എസ് എന്നിവയ്ക്കും ചെടികള്‍ നല്‍കിയിട്ടുണ്ട്. കൃഷി വകുപ്പിന്റെ ചെടികള്‍ ക്യഷി ഭവന്‍ വഴിയാണ് വിതരണം ചെയ്യുന്നത്.

ജൂണ്‍ അഞ്ചിന് ലോക പരിസ്ഥിതി ദിനം ജില്ലയില്‍ സദ്ധസംഘടനകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍,കുടുംബശ്രീ തുടങ്ങിയവയുടെ ആഭിമുഖ്യത്തില്‍ വൃക്ഷതൈകള്‍ നട്ടുപിടിപ്പിച്ച് വിപുലമായാണ് ആചരിക്കുന്നത്. ജില്ലാതല ഉദ്ഘാടനം ജൂണ്‍ അഞ്ചിന് രാവിലെ 9.30ന് മഞ്ചേരി യൂണിറ്റി കോളേജില്‍ നടക്കും. അഡ്വ. എം. ഉമ്മര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയര്‍പേഴ്‌സണ്‍ വി.എം. സുബൈദ അധ്യക്ഷത വഹിക്കും. ജില്ലാകലക്ടര്‍ അമിത് മീണ മുഖ്യ പ്രഭാഷണം നടത്തും. പരിപാടിയോടനുബന്ധിച്ച് കാമ്പസില്‍ വൃക്ഷതൈ വെച്ച് പിടിപ്പിക്ക ചടങ്ങും ഉണ്ടാവും. മികച്ച രീതിയില്‍ വന സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് യൂനിറ്റികോളേജിന് ലഭിച്ച വനമിത്ര അവാര്‍ഡ് വിതരണവും ചടങ്ങില്‍ നടക്കും.