Section

malabari-logo-mobile

ദേശീയ ഗെയിംസ്‌: കോഴിക്കോട്ട്‌ കലയുടെ വിരുന്നൊരുക്കി സംഘാടകര്‍

HIGHLIGHTS : കോഴിക്കോട്‌ ജില്ലയില്‍ നാലു വേദികളിലായി നടക്കുന്ന ദേശീയ ഗെയിംസ്‌ മല്‍സരങ്ങള്‍ക്ക്‌ കലയുടെ

kozhikodeകോഴിക്കോട്‌ ജില്ലയില്‍ നാലു വേദികളിലായി നടക്കുന്ന ദേശീയ ഗെയിംസ്‌ മല്‍സരങ്ങള്‍ക്ക്‌ കലയുടെ കൈയൊപ്പുചാര്‍ത്താന്‍ വിവിധ പരിപാടികളുമായി സംഘാടകര്‍. 11 ദിവസം നീളുന്ന കലാവിരുന്നുകളാണ്‌ കള്‍ച്ചറല്‍ ആന്റ്‌ അവാര്‍ഡ്‌ കമ്മിറ്റി ഒരുക്കിയിരിക്കുന്നത്‌.
ജില്ലാതല ഉദ്‌ഘാടനത്തോടനുബന്ധിച്ച്‌ ഒരുക്കിയ മാര്‍ച്ച്‌ പാസ്റ്റ്‌, കളരിപ്പയറ്റ്‌, തൈക്വാണ്ടോ എന്നിവയ്‌ക്കു പുറമെ ഒപ്പന, തിരുവാതിര കളി, മാര്‍ഗം കളി, സ,ംഘനൃത്തം, ദഫ്‌മുട്ട്‌, 35 വനിതാ കലാകാരികള്‍ അണിനിരന്ന ശിങ്കാരിമേളം, 18 കലാകാരന്‍മാര്‍ അവതരിപ്പിച്ച പഞ്ചവാദ്യം, തെയ്യം എന്നിവയും ആസ്വാദകരുടെ കൈയടി നേടി.

കള്‍ച്ചറല്‍ ആന്റ്‌ അവാര്‍ഡ്‌ കമ്മിറ്റി ചെയര്‍മാന്‍ പുരുഷന്‍ കടലുണ്ടി എം.എല്‍.എയും ആക്ടിങ്‌ കണ്‍വീനര്‍ പി.ജി രാജീവും ചേര്‍ന്നായിരുന്നു പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കിയത്‌.
കലാപരിപാടികളുടെ വിശദാംശങ്ങള്‍ ചുവടെ:
ഫെബ്രുവരി 3- അംഗപരിമിതര്‍ക്ക്‌ ആത്മവിശ്വാസവും പ്രചോദനവും നല്‍കുന്ന എബിലിറ്റി അണ്‍ലിമിറ്റഡ്‌ പ്രത്യേക പരിപാടി (ടാഗോര്‍ ഹാള്‍ കോഴിക്കോട്‌)
ഫെബ്രുവരി 4- ചലച്ചിത്രം: മേരികോം (ടാഗോര്‍ ഹാള്‍)
ഫെബ്രുവരി 5- ഇന്‍ക്രെഡിബ്‌ള്‍ ഇന്ത്യ – സംഗമം (ടാഗോര്‍ ഹാള്‍)
ഫെബ്രുവരി 6- ചലച്ചിത്രം ഭാഗ്‌ മില്‍ഖാ ഭാഗ്‌ (ടാഗോര്‍ ഹാള്‍)
ഫെബ്രുവരി 7- ഉമ്പായിയുടെ ഗസല്‍ (ടാഗോര്‍ ഹാള്‍)
ഫെബ്രുവരി 8- അനിത ശെയ്‌ഖ്‌ അവതരിപ്പിക്കുന്ന ഗസല്‍ (ടൗണ്‍ ഹാള്‍)
ഫെബ്രുവരി 9- സ്റ്റീഫന്‍ ദേവസ്സിയുടെ ഫ്യൂഷന്‍ മീറ്റ്‌സ്‌ ത്രിശക്തി ഫ്യൂഷന്‍ (ടാഗോര്‍ ഹാള്‍)
ഫെബ്രുവരി 10- ഭാരതം- കേരളം (ടാഗോര്‍ ഹാള്‍)
ഫെബ്രുവരി 11- മ്യൂസിക്കല്‍ ബാന്റ്‌ (ടാഗോര്‍ ഹാള്‍)
വൈകുന്നേരം 6.30നാണ്‌ പരിപാടികള്‍ ആരംഭിക്കുക.

sameeksha-malabarinews

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!