ഫണ്ട് അനുവദിച്ചിട്ടും ആരോഗ്യകേന്ദ്രങ്ങള്‍ തുടങ്ങാതെ മലപ്പുറത്തെ നഗരസഭകള്‍

malappuram newsമലപ്പുറം : നാഷനല്‍ അര്‍ബന്‍ ഹെല്‍ത്ത് മിഷന്‍ വഴി അനുവദിച്ച ആരോഗ്യകേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ അലംഭാവം കാണിച്ച് നഗരസഭകള്‍. അന്‍പതിനായിരിത്തിലധികം ജനസംഖ്യയുള്ള നഗരങ്ങളില്‍ ആരോഗ്യകേന്ദ്രങ്ങള്‍ തുടങ്ങാനുള്ള ഈ പദ്ധതി അനുവദിച്ച മലപ്പുറം ജില്ലയിലെ നാല് നഗരസഭകളാണ് ഇനിയും തുടങ്ങാതിരിക്കുന്നത്.. പരപ്പനങ്ങാടി താനൂര്‍ തിരുരങ്ങാടി, നിലമ്പൂര്‍ നഗരസഭകളാണ് ഇനിയും മുന്നോട്ട് വരാത്തത്..
നഗരപ്രദേശത്ത്‌ ചേരിപ്രദേശങ്ങളും, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മേഖലകളും കോളനികള്‍, ഇതരസംസ്ഥാനതൊഴിലാളികള്‍ താമസിക്കുന്ന സ്ഥലം എന്നിവടങ്ങളിലാണ്‌ ഇവ സ്ഥാപിക്കേണ്ടത്.

ആരോഗ്യകേന്ദ്രം പ്രവര്‍ത്തിക്കേണ്ട താല്‍ക്കാലിക കെട്ടിടം മാത്രമാണ് നഗരസഭയൊരുക്കേണ്ടത്. ആവശ്യമായ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ലാബ് ടെക്‌നീഷ്യന്‍, ഫാര്‍മസിസ്റ്റ്, അടക്കമുള്ള മുഴുവന്‍ ജീവനക്കാരെയും മരുന്നുകളും മറ്റ് സൗകര്യങ്ങളും എന്‍.യുഎച്ച് എം നല്‍കു ം,
താല്‍ക്കാലിക കെട്ടടത്തില്‍ ഇവ തുടങ്ങാമെന്നിരിക്കെ  നഗരസഭകള്‍ കാണിക്കുന്ന ഉദാസീനത ഈ പദ്ധതി നഷട്‌പ്പെടുന്നതിന് കാരണമാകുമോ എന്ന ആശങ്കയ്ക്കും ഇടയാക്കിയിട്ടുണ്ട്.