ദേശീയപണിമുടക്ക്‌ തുടങ്ങി: കേരളം നിശ്ചലം


cituദില്ലി :കേന്ദ്രസര്‍ക്കാരിന്റെ തൊഴില്‍നയങ്ങള്‍ക്കെതിരെ പത്തോളം തൊഴിലാളിയുണിയനുകള്‍ സംയുക്തമായി ആഹ്വാനം ചെയ്‌ത ദേശീപണിമുടക്ക്‌ ആരംഭിച്ചു ചൊവ്വാഴ്‌ച അര്‍ദ്ധരാത്രി 12 മണിമുതല്‍ ഇന്ന്‌ രാത്രി 12 മണിവരെയാണ്‌ പണിമുടക്ക്‌. കേരളത്തില്‍ പണിമുടക്ക്‌ ഹര്‍ത്താലായി മാറി. ചില സ്വകാര്യ വാഹനങ്ങളൊഴിച്ച്‌ വഹനങ്ങളൊന്നും ഓടുന്നില്ല.
ബാങ്ക്‌, ഇന്‍ഷുറന്‍സ്‌ തപാല്‍, ടെലികോം, കല്‍ക്കരി, ഉരുക്ക്‌, പെട്രോളിയം. ഊര്‍ജ്ജം, പൊതുമേഖലസ്ഥാപനങ്ങള്‍ കേന്ദ്രസംസ്ഥാന ജീവനക്കാര്‍ തുടങ്ങിയ മേഖലകളിലാണ്‌ പണിമുടക്ക്‌. റെയില്‍വേയെ പണിമുടക്കില്‍ നിന്ന്‌ ഒഴിവാക്കിയിട്ടുണ്ട്‌.
ബിഎംഎസ്‌ ഒഴികയുള്ള ട്രേഡ്‌ യുണിയനുകള്‍ എല്ലാം സമരത്തില്‍ പങ്കെടുക്കുന്നുണ്ട്‌.