Section

malabari-logo-mobile

ദേശീയ സ്‌കൂള്‍ കായികമേളയില്‍ പിയു ചിത്രക്ക് ട്രിപ്പിള്‍ സ്വര്‍ണ്ണം

HIGHLIGHTS : റാഞ്ചി : 59 ാം മത് ദേശീയ സ്‌കൂള്‍ കായികമേളയില്‍ പിയു ചിത്രക്ക് ട്രിപ്പിള്‍ സ്വര്‍ണ്ണം. മീറ്റിലെ ആദ്യ ട്രിപ്പിള്‍ സ്വര്‍ണ്ണമാണ് ചിത്രയുടേത്. 5,000 മ...

p u chithraറാഞ്ചി : 59 ാം മത് ദേശീയ സ്‌കൂള്‍ കായികമേളയില്‍ പിയു ചിത്രക്ക് ട്രിപ്പിള്‍ സ്വര്‍ണ്ണം. മീറ്റിലെ ആദ്യ ട്രിപ്പിള്‍ സ്വര്‍ണ്ണമാണ് ചിത്രയുടേത്. 5,000 മീറ്ററില്‍ കൂടി സ്വര്‍ണ്ണ നേടിയാണ് പിയു ചിത്ര തന്റെ സ്വര്‍ണ്ണ നേട്ടം 3 ആക്കി ഉയര്‍ത്തിയത്. നേരത്തെ സീനിയര്‍ പെണ്‍കുട്ടികളുടെ 1,500 മീറ്ററിലും, 3,000 മീറ്ററിലും ചിത്ര സ്വര്‍ണ്ണം നേടിയിരുന്നു.

സ്‌കൂള്‍ മീറ്റീല്‍ പി യു ചിത്രയുടെ കരിയറിലെ അവസാന മീറ്റ് കൂടിയാണ് ഇത്. പാലക്കാട് മുണ്ടൂര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ് പിയു ചിത്ര.

sameeksha-malabarinews

രുഗ്മ ഉദയന് ജൂനിയര്‍ പെണ്‍കുട്ടികളുടെ ലോങ്ജമ്പില്‍ സ്വര്‍ണ്ണവും സബ്ജൂനിയര്‍ പെണ്‍കുട്ടികളുടെ 80 മീറ്റര്‍ ഹഡിള്‍സില്‍ അപര്‍ണ്ണാ റോയ് സ്വര്‍ണ്ണം സ്വന്തമാക്കി. സീനിയര്‍ ആണ്‍കുട്ടികളുടെ 5000 മീറ്ററില്‍ കേരളത്തിന്റെ പിആര്‍ രാഹുല്‍ സ്വര്‍ണ്ണവും ജെ സതീഷ് വെള്ളിയും നേടി. ജൂനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹഡിള്‍സില്‍ ടിഎസ് ആര്യക്ക് വെള്ളി. എന്‍പി സംഗീതക്ക് വെങ്കലം. ഇതോടെ കേരളത്തിന്റെ സ്വര്‍ണ്ണനേട്ടം 19 ആയി ഉയര്‍ന്നിരിക്കുകയാണ്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!