Section

malabari-logo-mobile

രാജ്യത്തിന്റെ മതനിരപേക്ഷ, ജനാധിപത്യ തനിമ നിലനിര്‍ത്താന്‍ എന്‍.സി.സി കേഡറ്റുകള്‍ക്കാകണം ;മന്ത്രി സി. രവീന്ദ്രനാഥ്

HIGHLIGHTS : രാജ്യത്തിന്റെ യഥാര്‍ഥ മതനിരപേക്ഷ, ജനാധിപത്യതനിമ നിലനിര്‍ത്താന്‍ എന്‍.സി.സി കേഡറ്റുകള്‍ക്കാകണമെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അഭിപ...

രാജ്യത്തിന്റെ യഥാര്‍ഥ മതനിരപേക്ഷ, ജനാധിപത്യതനിമ നിലനിര്‍ത്താന്‍ എന്‍.സി.സി കേഡറ്റുകള്‍ക്കാകണമെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അഭിപ്രായപ്പെട്ടു. ജീവിതത്തിന്റെ ഓരോ മേഖലയിലും രാജ്യത്തിന്റെ പൊതുവായതും പ്രാദേശികമായതുമായ തനിമകള്‍ കാത്തുസൂക്ഷിക്കാനാകണം. ഡല്‍ഹിയില്‍ റിപ്പബ്‌ളിക് ദിന ക്യാമ്പില്‍ പങ്കെടുത്ത് മടങ്ങിയെത്തിയ എന്‍.സി.സി കേഡറ്റുകള്‍ക്ക് റിപ്പബ്‌ളിക് ദിന ബാനര്‍ സമ്മാനിച്ചുസംസാരിക്കുകയായിരുന് നു മന്ത്രി.
നഷ്ടപ്പെടുന്ന മാനവികത, പാരിസ്ഥിക സന്തുലിതാവസ്ഥ തുടങ്ങിയവയൊക്കെ തിരിച്ചുപിടിക്കാന്‍തക്ക മാറ്റങ്ങള്‍ കൂടി നമ്മുടെ ഭാഗത്തുനിന്നുണ്ടാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.കോട്ടയം ഗ്രൂപ്പ് കമാന്‍ഡര്‍ പി.കെ. സുനില്‍കുമാര്‍ മന്ത്രിയില്‍ നിന്ന് മികച്ച പ്രകടനം നടത്തിയ ഗ്രൂപ്പിനുള്ള ബാനര്‍ ഏറ്റുവാങ്ങി. എറണാകുളം ഗ്രൂപ്പാണ് റണ്ണര്‍ അപ്പായത്. റിപ്പബ്‌ളിക് ദിന ക്യാമ്പില്‍ വിവിധ മേഖലകളില്‍ മികച്ച പ്രകടനം നടത്തിയ കേഡറ്റുകളെ ചടങ്ങില്‍ ആദരിച്ചു.
ന്യൂഡല്‍ഹിയില്‍ 17 എന്‍.സി.സി ഡയറക്ടറേറ്റുകള്‍ തമ്മില്‍ നടന്ന മത്‌സരങ്ങളില്‍ സംസ്ഥാനത്തെ പ്രതിനിധീകരിച്ച് 111 കേഡറ്റുകളാണ് പങ്കെടുത്തത്. 2017 ഡിസംബര്‍ 30 മുതല്‍ 2018 ജനുവരി 30 വരെ നടന്ന ദേശീയതല മത്‌സരത്തില്‍ കേരള എന്‍.സി.സി അഞ്ചാം സ്ഥാനം നേടിയിരുന്നു.
സംസ്ഥാനത്തുനിന്ന് പോയവരില്‍ 29 കേഡറ്റുകള്‍ക്ക് രാജ്പഥ് മാര്‍ച്ച്, ഗാര്‍ഡ് ഓണര്‍, പ്രധാനമന്ത്രിയുടെ റാലി എന്നിവയില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുകയും മികച്ച പ്രകടനം നടത്തുകയും ചെയ്തിരുന്നു. ചടങ്ങില്‍ എന്‍.സി.സി കേരള-ലക്ഷദ്വീപ് അഡീ. ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ അനൂപ് കുമാര്‍ അധ്യക്ഷത വഹിച്ചു. ബ്രിഗേഡിയര്‍ ബി.ജി. ജഗദീഷ്, ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍മാര്‍, ഗ്രൂപ്പ് കമാന്‍ഡര്‍മാര്‍, ഉന്നത ഉദ്യോഗസ്ഥര്‍, കേഡറ്റുകള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!