ദേശീയ പതാകയെ അപമാനിച്ചു വിദേശിയുടെ കാര്‍യാത്ര: പോലീസിനു വീഴ്‌ച പറ്റിയതായി അന്വേഷണ റിപ്പോര്‍ട്ട്‌

1പാലാ: ദേശീയ പതാകയെ അപമാനിച്ചുകൊണ്ട്‌ വിദേശി നടത്തിയ കാര്‍ യാത്രയുമായി ബന്ധപ്പെട്ട്‌ കരിങ്കുന്നം പോലീസിനു വീഴ്‌ച പറ്റിയതായി തൊടുപുഴ സി.ഐ.യുടെ റിപ്പോര്‍ട്ട്‌. ഡി.ജി.പി. ടി.പി. സെന്‍കുമാറിന്റെ നിര്‍ദ്ദേശപ്രകാരം നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട്‌ തൊടുപുഴ സി.ഐ. ഇടുക്കി എസ്‌.പി.ക്ക്‌ കൈമാറി. വിദേശി സഞ്ചരിച്ചിരു കാറില്‍ ദേശീയപതാക കണ്ടെത്താനായില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുതായി കരിങ്കുന്നം എസ്‌.ഐ. നല്‍കിയ വിശദീകരണത്തില്‍ പറയുു. എന്നാല്‍ ടാക്‌സി വാഹനം ബാഡ്‌ജ്‌ ഇല്ലാതെ വിദേശി ഓടിച്ചതു കണ്ടെത്തുന്നതില്‍ പോലീസിനു വീഴ്‌ച വതായി സി.ഐ. കണ്ടെത്തിയിട്ടുണ്ട്‌. വിദേശി ആരെന്നോ ഏതു രാജ്യക്കാരനെന്നോ മനസിലാക്കാതെ വിട്ടയച്ച നടപടിയും പോലീസിന്റെ വീഴ്‌ചയായി വിലയിരുത്തിയാണ്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചിരിക്കുത്‌. ഭാഷാ പ്രശ്‌നമാണത്രെ വിദേശിയെ മനസിലാക്കാന്‍ കഴിയാത്തതൊണ്‌ കരിങ്കും എസ്‌.ഐ.യുടെ വിശദീകരണക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്‌.

ഇതേസമയം പോലീസ്‌ നടപടിക്കെതിരെ പരാതിക്കാരനായ മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ. ജോസ്‌ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്‌ പരാതി നല്‍കി. ദേശീയപതാക പോലീസ്‌ അറിവില്ലാതെ വിദേശി മാറ്റാന്‍ സാധ്യതയില്ലെന്നു പരാതിക്കാരന്‍ പറയുു. വിദേശിയായ ഒരാള്‍ പോലീസിനു അറിയാന്‍ കഴിയാത്ത ഭാഷ പറഞ്ഞാല്‍ വിട്ടയക്കുമെന്ന നിലപാട്‌ അപഹാസ്യമാണ്‌. ഇതിനിടെ മൂന്നാറില്‍ പത്തോളം വിദേശികള്‍ ടാക്‌സി വാഹനത്തില്‍ ഡ്രൈവര്‍മാരായി ചുറ്റിയടിച്ചിട്ടും പോലീസ്‌ ശ്രദ്ധിച്ചില്ലെന്നത്‌ ഗുരുതരമായ വീഴ്‌ചയാണ്‌. ദേശീയപതാകയെ അവഹേളിച്ച വിദേശിക്കെതിരെ നടപടിയെടുക്കണമെന്ന്‌ ഫൗണ്ടേഷന്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ 8-നാണ്‌ തൊടുപുഴ റൂട്ടില്‍വച്ച്‌ ദേശീയപതാകയെ അപമാനിച്ചുകൊണ്ട്‌ വിദേശി ടാക്‌സി വാഹനമോടിക്കുത്‌ എബി ജെ. ജോസിന്റെ ശ്രദ്ധയില്‍പ്പെട്ടത്‌. പിന്‍തുടര്‍ങ്കെിലും വെട്ടിച്ചു കടന്ന വിദേശിയ്‌ക്കെതിരെ ഡിജിപിക്ക്‌ പരാതി നല്‍കിയിരുന്നു. കരിങ്കുന്നത്ത്‌ വച്ച്‌ ദേശീയപതാക കണ്ടെത്താത്തതിനാല്‍ കേസെടുക്കാനാവില്ലെന്ന നിലപാടിലാണ്‌ കരിങ്കുന്നം പോലീസ്‌.